ഡല്‍ഹി: രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച ഹഥ്‌റാസ് കൂട്ടബലാത്സംഗ കേസില്‍ മുഖ്യപ്രതി കുറ്റക്കാരനെന്ന് കോടതി. മുഖ്യപ്രതി സന്ദീപ് ഠാക്കൂറിനെ മാത്രമാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.ഉത്തര്‍പ്രദേശിലെ എസ്.സി/എസ്.ടി പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. കേസിലെ മറ്റ് മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. രവി, ലവ്കുഷ, രാമു എന്നിവരെയാണ് വെറുതെ വിട്ടത്. മുഖ്യപ്രതിയ്‌ക്കെതിരേ നരഹത്യാക്കുറ്റം മാത്രമാണ് തെളിയ്ക്കാനായത്. കോടതി വിധിയില്‍ തൃപ്തരല്ലെന്നും വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും കുടുംബം വ്യക്തമാക്കി.
|
2020ലാണ് രാജ്യത്തെ നടുക്കിയ ഹഥ്‌റാസ് കൂട്ടബലാത്സംഗം നടന്നത്. 19കാരിയായ ദലിത് പെണ്‍കുട്ടിയെ മേല്‍ജാതിയില്‍പ്പെട്ട നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഡല്‍ഹി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ രണ്ടാഴ്ചയ്ക്ക് ശേഷം മരിക്കുകയായിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





