ഉസ്ബക്കിസ്താനില്‍ ഇന്ത്യന്‍ കമ്പനിയുടെ ചുമമരുന്ന് കുടിച്ചതിനെ തുടര്‍ന്ന് 68 കുട്ടികള്‍ മരിച്ച സംഭവത്തില്‍ 21 പേരെ കോടതി ശിക്ഷിച്ചു. 20 വര്‍ഷത്തെ തടവാണ് കുറ്റവാളികള്‍ക്ക് വിധിച്ചിരിക്കുന്നത്. ശിക്ഷിക്കപ്പെട്ടവരില്‍ രാഘവേന്ദ്ര സിങ് പ്രതാപ് എന്ന ഇന്ത്യക്കാരനുമുണ്ട്. ഇയാള്‍ ഡയറക്ടറായ കമ്പനിയാണ് ഡോക്-1 മാക്‌സ് എന്ന ഇന്ത്യന്‍ ചുമമരുന്ന് ഉസ്ബക്കിസ്താനില്‍ ഇറക്കുമതി ചെയ്തത്.(21 sentenced in uzbekistan over death of 68 kids consuming indian cough syrup)
|
2022-2023 കാലയളവിലായിരുന്നു കുട്ടികളുടെ മരണം സംഭവിച്ചത്. കുട്ടികളുടെ കൂട്ടമരണത്തെ തുടര്‍ന്ന് നടത്തിയ സാംപിള്‍ പരിശോധനയില്‍ ചുമമരുന്നില്‍ ഡയത്തലീന്‍ ഗ്ലൈക്കോളോ എതിലീന്‍ ഗ്ലൈക്കോളോ വലിയ അളവില്‍ ഉള്‍പ്പെട്ടിരുന്നതായി കണ്ടെത്തി. ഇത് ചെറിയ തോതില്‍ ഉള്ളില്‍ ചെന്നാല്‍ പോലും ജീവനപകടമാവുമെന്നിരിക്കെയാണ് ചുമമരുന്നില്‍ ഇവയുടെ സാന്നിധ്യം വലിയ തോതില്‍ കണ്ടെത്തിയത്.
സംഭവം വിവാദമായതോടെ ഈ ചുമമരുന്ന് ഇന്ത്യയില്‍ നിര്‍മിച്ചിരുന്ന മരിയോന്‍ ബയോടെക്ക് എന്ന കമ്പനിയുടെ ലെെസന്സ് റദ്ദാക്കുകകയും സ്ഥാപനം അടച്ചുപൂട്ടിയിരുന്നു. സമാനകാലയളവില്‍ ഇന്ത്യന്‍ നിര്‍മിത ചുമമരുന്ന് കുടിച്ച് ഗാമ്പിയയില്‍ 70 കുട്ടികളും മരിച്ചിരുന്നു.


