തൊടുപുഴ: ഇടുക്കി ജില്ലയിലെ പുല്ലുപാറക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച സൂപ്പര്‍ ഡീലക്‌സ് എയര്‍ ബസാണ് അപകടത്തില്‍ പെട്ടത്. യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. മാവേലിക്കര സ്വദേശികളായ രമാ മോഹന്‍ (51), അരുണ്‍ ഹരി എന്നിവരാണ് മരിച്ചത്. മരിച്ച മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.
|
ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. വിനോദയാത്രാ സംഘത്തിന്റെ മടക്കയാത്രയിലാണ് ബസ് അപകടത്തില്‍ പെട്ടത്. വളവില്‍വെച്ച് ബസ് നിയന്ത്രണം വിട്ട് 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. എന്നാല്‍ മരങ്ങളില്‍ തട്ടി ബസ് നിന്നതാണ് വന്‍ അത്യാഹിതം ഒഴിവാക്കിയത്.
34 യാത്രക്കാരും രണ്ട് ജീവനക്കാരും ബസിലുണ്ടായിരുന്നു. ഏതാനും പേര്‍ക്ക് പരുക്കുണ്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രണ്ട് പേരുടെ നില ഗുരുതരമാണ്. പീരുമേടില്‍ നിന്നും മുണ്ടക്കയത്ത് നിന്നും ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഒപ്പം പോലീസ് സംഘവും മോട്ടോര്‍ വാഹന വകുപ്പിന്റെ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്
കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയില്‍ കൊടും വളവുകള്‍ നിറഞ്ഞ റോഡില്‍ ഒരു ഭാഗം മുഴുവനായും കൊക്കയാണ്. ബ്രേക്ക് പൊട്ടിയതോടെ നിയന്ത്രണം നഷ്ടമായി അപകടത്തില്‍പെട്ടെന്നാണ് വിവരം.
3 dead as KSRTC bus falls 30 feet in Idukki


