അരീക്കോട്. അരീക്കോട് താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റിയുടെ ഭാഗമായി അസി: സർജൻമാരായ ഡോ:മുഹമ്മദ് യാസിര്‍
ഡോ: യഹിയ അബ്ദുല്‍ ബാസിത്ത്
ഡോ:ഹനീഫ് ഹുസൈന്‍ എന്നിവർ ഇന്നു മുതൽ ചുമതലയേറ്റ് പരിശോധന ആരംഭിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന അഞ്ച് ഡോക്ടർമാരിൽ രണ്ട്പേർ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലേക്കും മൂന്ന് പേർ അരീക്കോട് താലൂക്ക് ആശുപത്രിയിലേക്കുമാണ് സ്റ്റോപ് ഗ്യാപ് വ്യവസ്ഥയിൽ സ്ഥലം മാറ്റം നൽകി കൊണ്ട് ആരോഗ്യ വകുപ്പ് ഉത്തരവായത്.കഴിഞമാസം ഇറക്കിയ ഉത്തരവിനെതിരെ കെ ജി എം ഒ സമരം പ്രഖ്യാപിച്ചിരുന്നു.
|
മഞ്ചേരി ജനറൽ ആശുപത്രിയിൽ നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലംമാറ്റം നിശ്ചയിക്കപ്പെട്ട പത്തിലേറെ ഡോക്ടർമാർ കൂട്ട അവധിയെടുത്തത് സമരമായി മാറ്റുകയായിരുന്നു. താലൂക്ക് ആശുപത്രികളിൽ ഡോക്ടർമാരുടെ സേവനം കൂടുതൻ പ്രയോജനപ്പെടുത്തുന്നതിനായുള്ള ഉത്തരവിനെതിരെ മെഡിക്കൽ ലീവെടുത്ത് പ്രതിഷേധിക്കുന്നതിനെതിരെ സേവ്അരീക്കോട് താലൂക്ക് ആശുപത്രി ഫോറം ഭാരവാഹികളുടെ നേതൃത്വത്തിൽ നൂറിലേറെ ജനകീയ പരാതികൾ അയച്ചു തുടങ്ങിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രിയും കെ ജി എം ഒ സംഘടനാ ഭാരവാഹികളും നടത്തിയ ചർച്ച തീരുമാനത്തിലെത്തുകയായിരുന്നു.
ഡോക്ടർമാരുടെ പുതിയ നിയമനത്തെ തുടർന്ന് രാഗേഷ് എംപിയുടെ 32 ലക്ഷംവിനിയോഗിച്ച് നിർമ്മിച്ച കാഷ്വാലിറ്റി കെട്ടിടത്തിൽ സൗകര്യങ്ങൾ ഒരുക്കി വിപുലപ്പെടുത്താനാണ് സാധ്യതയെന്ന് ബന്ധപ്പെട്ടവരിൽ നിന്നുള്ള വിവരം ,പഴക്കമേറിയ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി പുതിയ ബഹുനില കെട്ടിടം പണിയാനും തീരുമാനമായിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





