ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ മൂന്ന് വര്‍ഷത്തിനിടെ കാണാതായത് കുട്ടികളുള്‍പ്പടെ 31,000 സ്ത്രീകളെ. നിയമസഭയിലെ ചോദ്യത്തിന് മറുപടിയായി മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാറാണ് കണക്കുകള്‍ പുറത്ത് വിട്ടത്. 28,857 സ്ത്രീകളേയും 2944 പെണ്‍കുട്ടികളേയുമാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കാണാതായതെന്ന് സര്‍ക്കാര്‍ അറിയിച്ചു. 2021 മുതല്‍ 2024 വരെയുള്ള കാലയളവിലാണ് ഇത്രയും പേരെ കാണാതായത്. കോണ്‍ഗ്രസ് എം.എല്‍.എയും മുന്‍ ആഭ്യന്തര മന്ത്രിയുമായ ബാല ബചന്റെ ചോദ്യത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയത്.
|
ശരാശരി 28 സ്ത്രീകളെയും മൂന്ന് പെണ്‍കുട്ടികളെയും മധ്യപ്രദേശില്‍ ഓരോ ദിവസവും കാണാതാവുന്നു. ഭയാനകമായ ഈ സംഖ്യ ഉണ്ടായിരുന്നിട്ടും, 724 മിസ്സിംഗ് കേസുകള്‍ മാത്രമേ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ.
ഉജ്ജയിനില്‍ കഴിഞ്ഞ 34 മാസത്തിനിടെ 676 സ്ത്രീകളെ കാണാതായി, എന്നിട്ടും ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളെ കാണാതായത് സാഗര്‍ ജില്ലയിലാണ്, 245 കേസുകള്‍. ഇന്‍ഡോറില്‍, 2,384 സ്ത്രീകളെ കാണാതായി, സംസ്ഥാനത്തെ ഒരു ജില്ലയില്‍ ഏറ്റവും കൂടുതല്‍. ഇന്‍ഡോറില്‍ ഒരു മാസത്തിനിടെ 479 സ്ത്രീകളെ കാണാതായിട്ടുണ്ടെങ്കിലും 15 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.
31,000 Women Missing In Madhya Pradesh In 3 Years; 28 Girls Go Missing Daily: Data





