റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ ബി.ജെ.പി നടത്തിയ പ്രതിഷേധമാര്‍ച്ച് അക്രമാസക്തം. മുഖ്യമന്ത്രിയുടെ വസതിക്ക് കാവല്‍ നിന്ന സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കെതിരേ ബി.ജെ.പി പ്രവര്‍ത്തകര്‍ രൂക്ഷമായ കല്ലേറ് നടത്തി. പോലീസുകാരുമായി ഏറ്റുമുട്ടിയ അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതക ഷെല്‍ പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു.
|
സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രിമാരായ ബാബുലാല്‍ മറാണ്ടി, രഘുബര്‍ ദാസ്, കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ടെ, അഞ്ച് എം.പിമാര്‍, മൂന്ന് നിയമസഭാംഗങ്ങള്‍ എന്നിവരുള്‍പ്പെടെ 41 നേതാക്കളടക്കം ആയിരക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. കലാപശ്രമം, നിരോധനാജ്ഞ ലംഘനം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കുറ്റകൃത്യത്തിന് പ്രേരിപ്പിക്കല്‍, മര്‍ദനം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
സെക്രട്ടേറിയറ്റ് വളയാനുള്ള ശ്രമത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഉപേന്ദ്ര കുമാറിന്റെ പരാതിയിലാണ് റാഞ്ചിയിലെ ധുര്‍വ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 41 നേതാക്കളടക്കം ആയിരക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകരാണ് പ്രതികള്‍. കലാപശ്രമം, നിരോധനാജ്ഞ ലംഘനം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കുറ്റകൃത്യത്തിന് പ്രേരിപ്പിക്കല്‍, മര്‍ദനം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
ചൊവ്വാഴ്ച റാഞ്ചിയില്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ നടന്ന ജാര്‍ഖണ്ഡ് നിയമസഭ ഉപരോധത്തിനിടെയാണ് സംഭവം. പോലീസുകാരുമായി ഏറ്റുമുട്ടിയ അക്രമാസക്തരായ ബിജെപി പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതക ഷെല്‍ പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥര്‍ അവരുടെ കര്‍ത്തവ്യം നിര്‍വഹിച്ചതിന്റെ പേരിലാണ് മര്‍ദനത്തിനിരയായതെന്നും സമൂഹത്തില്‍ വര്‍ഗീയ സംഘര്‍ഷവും വിഭജനവും സൃഷ്ടിക്കാനായിരുന്നു ബി.ജെ.പിയുടെ ശ്രമമെന്നും രണകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ജനറല്‍ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു. എന്നാല്‍, രാഷ്ട്രീയ പ്രതിഷേധത്തിന്റെ പേരിലാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തതെന്ന് ബി.ജെ.പി ആരോപിച്ചു.
During a protest rally organised by BJP against the administration in Ranchi, Jharkhand, Police personnel and media persons were injured when the agitating BJP workers hurled bottles and stones at them.
Photo credits : @SyedRamiz8 pic.twitter.com/uBQbky6fYn— Mohammed Zubair (@zoo_bear) April 12, 2023





