ബിഹാറിൽ കെജി വിദ്യാർഥിയായ അഞ്ചുവയസ്സുകാരൻ തോക്കുമായി സ്കൂളിലെത്തി മൂന്നാം ക്ലാസുകാരനെ വെടിവച്ചു. ഒഴിഞ്ഞുമാറിയ വിദ്യാർഥിയുടെ കൈയിൽ വെടിയേറ്റു. പരിക്കേറ്റ വിദ്യാർഥിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് സ്കൂളിലെത്തിയ പിതാവ് അഞ്ചുവയസ്സുകാരനെയും ഓഫിസ് മുറിയിലെ മേശപ്പുറത്തു സൂക്ഷിച്ചിരുന്ന തോക്കുമെടുത്ത് ബൈക്കിൽ കയറി രക്ഷപ്പെട്ടു.
|
സുപൗൽ ജില്ലയിലെ ത്രിവേഗണിഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സെന്റ് ജോൺസ് സ്കൂളിൽ ബുധനാഴ്ചയാണ് സംഭവം. സ്കൂൾ ബാഗിനുള്ളിൽ ഒളിപ്പിച്ച തോക്കുമായെത്തിയായിരുന്നു അഞ്ചു വയസ്സുകാരൻ വെടിയുതിർത്തത്. ഈ സമയം മൂന്നാം ക്ലാസുകാരനായ കുട്ടി ഒഴിഞ്ഞുമാറുകയും കൈയിൽ വെടിയേൽക്കുകയുമായിരുന്നു.
#BiharNews सुपौल में पहली कक्षा के छात्र ने दूसरे छात्र को मारी गोली। गोली लगने से छात्र घायल, अस्पताल में उपचार जारी। मामले को लेकर निजी विद्यालय में दहशत का माहौल। त्रिवेणीगंज थाना क्षेत्र का मामला, जांच में जुटी पुलिस। #gunshot #viralvideo #Supaulnews #Supaul
Via:… pic.twitter.com/AFRwfGBSar
— inextlive (@inextlive) July 31, 2024
ഒഴിഞ്ഞുമാറിയില്ലായിരുന്നുവെങ്കിൽ കുട്ടിയുടെ നെഞ്ചിലോ വയറ്റിലോ വെടിയേൽക്കുമായിരുന്നുവെന്നു പോലീസ് സൂപ്രണ്ട് ശൈശവ് യാദവ് പറഞ്ഞു. രാവിലെ 9ന് സ്കൂൾ അസംബ്ലി നടക്കുന്നതിനിടെയായിരുന്നു വെടിവയ്പെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു. അതേസമയം ആക്രമണ കാരണം വ്യക്തമല്ല. സ്കൂൾ അധികൃതർ ആദ്യം രണ്ടു കുട്ടികളുടെയും മാതാപിതാക്കളെയാണ് സ്കൂളിൽ വിളിച്ചുവരുത്തിയത്. ഇതിനു ശേഷമായിരുന്നു പോലീസിനെ അറിയിച്ചത്.





