16
Nov 2025
Wed
16 Nov 2025 Wed
Rahul Gandhi claims 25 lakh votes stolen in Haryana

2024ല്‍ ഹരിയാനയില്‍ ബിജെപി അധികാരത്തിലെത്തിയത് വോട്ടര്‍ പട്ടികയില്‍ വ്യാപക വോട്ട് ക്രമക്കേട് നടത്തിയതിന്റെ തെളിവുകള്‍ സഹിതം പുറത്തിട്ട് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം. ഹരിയാനയില്‍ പോള്‍ ചെയ്തതില്‍ എട്ടില്‍ ഒന്നും കള്ളവോട്ടാണെന്നാണ് രാഹുല്‍ ആരോപിച്ചു. രണ്ട് കോടി വോട്ടര്‍മാരാണ് ഹരിയാനയിലുള്ളത്. ഇതില്‍ 25 ലക്ഷം കള്ളവോട്ടാണ്. ആകെ വോട്ടിന്റെ 12 ശതമാനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ടീം 5.21 ലക്ഷം ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍ എന്‍ട്രികള്‍ കണ്ടെത്തിയെന്നും രാഹുല്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് പത്ത് ബൂത്തിലായി 22 വോട്ട് ചെയ്‌തെന്നും തെളിവുകള്‍ നിരത്തി രാഹുല്‍ ആരോപിച്ചു.എല്ലാ എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസ് വിജയിക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. ഹരിയാനയുടെ ചരിത്രത്തിലാദ്യമായി പോസ്റ്റല്‍ ബാലറ്റുകള്‍ യഥാര്‍ഥ വോട്ടുകളുമായി യോജിച്ചു പോലുമില്ല. കോണ്‍ഗ്രസിന് ലഭിക്കേണ്ടിയിരുന്ന വന്‍ വിജയമാണ് ബിജെപി ക്രമക്കേടിലൂടെ പരാജയമാക്കി മാറ്റിയത്.

ബിജെപി പ്രവര്‍ത്തകരും നേതാക്കളും ഉത്തര്‍പ്രദേശിലും ഹരിയാനയിലും വോട്ടിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു ബിജെപി നേതാവ് താമസിക്കുന്ന 150 എന്ന വീട്ടു നമ്പരില്‍ 66 വോട്ടുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മറ്റൊരാളുടെ വീട്ടു വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 500 വോട്ടുകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വീടില്ലാത്തവര്‍ക്ക് ആണ് 0 വീട്ടു നമ്പര്‍ നല്‍കുന്നത് എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശ വാദം രാഹുല്‍ തള്ളി. വീടുള്ളവര്‍ക്കും വീട്ടു നമ്പര്‍ 0 നല്‍കിയെന്ന് രാഹുല്‍ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മൂന്നര ലക്ഷം പേരെ പട്ടികയില്‍ നിന്നു നീക്കി. അതില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ് വോട്ടര്‍മാരാണ്. അഞ്ച് വിധത്തില്‍ ആണ് ഹരിയാനയില്‍ കൊള്ള നടത്തിയത്. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം വോട്ട് ചോരിക്കുള്ള ആയുധമാണ് അടുത്ത വോട്ട് ചോരി ബിഹാറില്‍ ആകാം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്തെ ജനങ്ങളോട് കള്ളം പറയുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ALSO READ: ഇത്തവണ കൂട്ടുകാരാരുമില്ല; ഇന്ത്യന്‍ എന്‍ജിനീയര്‍ക്ക് യുഎഇയില്‍ 60 കോടി രൂപ സമ്മാനം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക