
ഇറാന്റെ മിസൈലാക്രമണത്തിനു തൊട്ടുമുമ്പ് ഇസ്രായേലിലെ ടെല്‍അവീവ് ജില്ലയിലെ ജാഫയിലുണ്ടായ വെടിവയ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. വെടിവയ്പ് നടത്തിയ രണ്ടുപേരെ കീഴടക്കിയതായി ഇസ്രായേല്‍ പോലീസ് അറിയിച്ചു. തോക്കുമായെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.
![]() |
|
ഇസ്മാഈല്‍ ഹനിയ്യ, ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ല, ഐആര്‍ജിസി കമാന്‍ഡര്‍ അബ്ബാസ് എന്നിവരെ ഇസ്രായേല്‍ സേന ആക്രമിച്ചു കൊലപ്പെടുത്തിയതിന് തിരിച്ചടിയായാണ് ഇസ്രായേലിനെതിരേ ആക്രമണം നടത്തുന്നതെന്ന് ഇറാനിലെ ഇസ് ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍സ് അറിയിച്ചു.