ഹൂസ്റ്റണ്‍: ഹോട്ടലിലെ നീന്തല്‍കുളത്തില്‍ മാതാവിനൊപ്പം നീന്തുന്നതിനിടെ എട്ടുവയസ്സുകാരിനെ കുളത്തിനുള്ളിലെ കോണ്‍ക്രീറ്റ് പൈപ്പ് വലിച്ചെടുത്തു. കാണാതായ കുട്ടിയെ കുഴലില്‍ കണ്ടെത്തുന്നത് ആറാമത്തെ മണിക്കൂറിലും മൃതദേഹം പുറത്തെടുക്കാനായത് 13 മണിക്കൂറിനു ശേഷവുമാണ്. യുഎസിലെ ഹൂസ്റ്റണിലാണ് സംഭവം. (8 year old girl sucked in to hotel pool pipe deadbody removed after 13 hours )
|
ആലിയ ജെയ്‌കോ എന്ന കുട്ടിയാണ് മരിച്ചത്. നീന്തുന്നതിനിടെ കുട്ടിയെ കാണാതായതോടെ എവിടെ പോയെന്ന് മാതാവ് അടക്കമുള്ളവര്‍ക്ക് കണ്ടെത്താനായില്ല. തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങള്‍ അടക്കമുള്ളവര്‍ രംഗത്തെത്തി തിരച്ചില്‍ നടത്തി. ഒടുവില്‍ നീന്തല്‍ കുളത്തിലെ വെള്ളം നീക്കുന്നതിനായി സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് പൈപ്പിലൂടെ കുട്ടി പോയിരിക്കാം എന്ന നിഗമനത്തില്‍ ഉദ്യോഗസ്ഥരെത്തുകയും കുഴലിന്റെ 20 അടി ഉള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
ശനിയാഴ്ച വൈകീട്ട് 5.45ന് കാണാതായ കുട്ടിയെ കണ്ടെത്തുമ്പോള്‍ രാത്രി 11.30 ആയിരുന്നു. മണിക്കൂറുകളെടുത്ത് കോണ്‍ക്രീറ്റ് പൈപ്പ് പൊട്ടിച്ച്് കുഞ്ഞിനെ പുറത്തെടുക്കുമ്പോഴേക്കും അപകടം നടന്ന് 13 മണിക്കൂര്‍ പിന്നിട്ടിരുന്നു. യാതൊരുവിധ സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെയായിരുന്നു ഹോട്ടല്‍ അധികൃതര്‍ 12 ഇഞ്ച് വ്യാസമുള്ള കോണ്‍ക്രീറ്റ് കുഴല്‍ നീന്തല്‍ കുളത്തില്‍ സ്ഥാപിച്ചിരുന്നത്. ഇതാണ് കുഞ്ഞ് വെള്ളത്തിനൊപ്പം കുഴലിന്റെ ഉള്ളിലേക്ക് വലിച്ചെടുക്കപ്പെടാന്‍ കാരണമായത്. നീന്തല്‍കുളത്തില്‍ സ്ഥാപിച്ചിരുന്ന പൈപ്പിന്റെ തകരാര്‍ ആണ് കുട്ടിയെ ഉള്ളിലേക്ക് വലിച്ചെടുക്കാന്‍ കാരണമായതെന്നാണ് വിശദീകരണം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





