വൈത്തിരി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയുടെ മരണത്തില്‍ ആറു പേര് അറസ്റ്റില്‍. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല പൂക്കോട് കാംപസിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥി നെടുമങ്ങാട് സ്വദേശി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി.(6 arrested over death of pookode veterinary university student)
|
മൊഴിയെടുക്കാൻ വിളിപ്പിച്ച എട്ടു പേരിൽ ആറു പേരെയാണു അറസറ്റ് ചെയ്തിരിക്കുന്നത്. അതേസമയം മറ്റു പ്രതികളായ എസ്എഫ്ഐ നേതാക്കളെ ഇനിയും പിടികൂടാനായിട്ടില്ല. എസ്എഫ്ഐ യൂനിറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവരെയാണു പിടികൂടാനുള്ളത്. ഫെബ്രുവരി 18ന് ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് സിദ്ധാർഥനെ കണ്ടെത്തിയത്. മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപോർട്ടിലും ക്രൂരമർദ്ദനത്തിനിരയായെന്നു വ്യക്തമായി.
ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേയ്ക്കാണു സിദ്ധാർഥൻ ആക്രമണത്തിന് ഇരയായത്. വാലന്റൈൻസ് ഡേയുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയിൽ സീനിയർ വിദ്യാർഥിനികൾക്കൊപ്പം സിദ്ധാർഥൻ നൃത്തം ചെയ്തതിനെത്തുടർന്നായിരുന്നു മർദനം. നൂറോളം വിദ്യാർഥികൾ നോക്കിനിൽക്കേ വിവസ്ത്രനാക്കി ബെൽറ്റ് കൊണ്ട് അടിച്ചുവെന്നാണ് സിദ്ധാർഥന്റെ അമ്മ പറഞ്ഞത്. മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയതാണെന്നും സിദ്ധാർഥിന്റെ പിതാവ് ആരോപിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





