14
Mar 2024
Sun
14 Mar 2024 Sun

പ്ലാവറ ശ്രീഭദ്രകാളി ക്ഷേത്രവളപ്പില്‍ ഇഫ്താര്‍ വിരുന്നൊരുക്കി കമ്മിറ്റി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം: ഇതാണ് യഥാര്‍ഥ കേരള മാതൃകയെന്ന് പ്രഖ്യാപിച്ച് ക്ഷേത്രവളപ്പില്‍ ഇഫ്താര്‍ വിരുന്നൊരുക്കി അമ്പല കമ്മിറ്റി. ശനിയാഴ്ച പരവൂര്‍ തെക്കുംഭാഗം പ്ലാവറ ശ്രീഭദ്രകാളി ക്ഷേത്രവളപ്പ് ആണ് കേരളത്തിലെ തനത് മതസൗഹാര്‍ദ സന്ദേശത്തിന് സാക്ഷ്യം വഹിച്ചത്. ക്ഷേത്രവളപ്പില്‍ സന്ധ്യയോടെ നടന്ന നോമ്പുതുറ സാഹോദര്യത്തിന്റെ പുതുചരിതം രചിച്ചു. പരവൂര്‍ വര്‍ക്കല റോഡരികിലാണ് പ്ലാവറ ശ്രീഭദ്രകാളി ക്ഷേത്രവും തെക്കും ഭാഗം മുസ്‌ലിം ജമാഅത്തിന് കീഴിലുള്ള അന്‍സാറുല്‍ മുസ്ലിമീന്‍ മദ്രസയും
ഉള്ളത്.
എല്ലാക്കാലത്തും തങ്ങളെ സഹായിക്കുന്ന മുസ്‌ലിം സഹോദരങ്ങള്‍ക്കായി ഒരു നോമ്പുതുറ നടത്തിയാലോയെന്ന ആശയം പ്ലാവറ ക്ഷേത്രം സെക്രട്ടറിയും പൗരസമിതി പ്രസിഡന്റുമായ മുരളീധരന്‍പിള്ളയും പറഞ്ഞപ്പോള്‍ ക്ഷേത്ര പ്രസിഡന്റ് മോഹനന്‍പിള്ളയും കമ്മിറ്റി അംഗങ്ങളും പിന്തുണക്കുകയും ചെയ്തു. ക്ഷേത്രഭരണ സമിതിയും പൊതുജനങ്ങളും ചേര്‍ന്ന് നോമ്പുതുറ നടത്താനുള്ള തീരുമാനത്തെ ജമാഅത്ത് ഇരുകൈയും നീട്ടി സ്വീകരിച്ചു. തുടര്‍ന്നാണ് ശനിയാഴ്ച വൈകീട്ട് ക്ഷേത്രത്തിനു മുന്നിലും മദ്‌റസയിലുമായി നോമ്പുതുറയൊരുക്കിയത്.നോമ്പുതുറയ്ക്ക് മുന്നോടിയായി നടന്ന മതേതര സൗഹൃദ യോഗം നഗരസഭ അധ്യക്ഷ പി. ശ്രീജ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് ഷുഹൈബ് അധ്യക്ഷത വഹിച്ചു. നോമ്പുതുറക്കായി വിവിധതരം ജ്യൂസുകളും പഴവര്‍ഗങ്ങളും ലഘുഭക്ഷണവുമെല്ലാം ഒരുക്കിയിരുന്നു.

temple committee organized an Iftar feast in the temple grounsd

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക