14
Mar 2024
Sun
14 Mar 2024 Sun
three deadbodies found in burnt car in thamakkuru

കര്‍ണാടകയില്‍ നിധി വാങ്ങാനെത്തിയ മൂന്നുപേരെ കൊന്ന് മൃതദേഹം കാറിലിട്ടു കത്തിച്ചു. തുമക്കുരു ജില്ലയിലെ കുചാങ്ങി ഗ്രാമത്തിലെ തടാകക്കരയിലാണ് കാറും മൂന്നു മൃതദേഹങ്ങളും കത്തിയ നിലയില്‍ കണ്ടെത്തിയത്. മംഗളൂരുവിലെ ബെല്‍തങ്ങാടി സ്വദേശികളായ ഇസഹാഖ്(56), ഷാഹുല്‍(45), ഇമ്മിയാസ് സിദ്ദീഖ്(34)എന്നിവരാണ് കൊല്ലപ്പെട്ടത്. ഇസാഖ് റിയല്‍ എസ്റ്റേറ്റ് രംഗത്തും ഷാഹുല്‍ ഹമീദ് ഓട്ടോഡ്രൈവറും ഇമ്മിയാസ് സിദ്ദീഖ് ചെരിപ്പ് കടയിലുമാണ് ജോലി ചെയ്യുന്നത്.(three deadbodies found in burnt car in thamakkuru)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുമക്കുരു സ്വദേശിയായ സ്വാമി എന്നയാളുടെ വാഗ്ദാനത്തിലാണ് മൂവരും സ്വര്‍ണം വാങ്ങാനായി ഇവിടെയെത്തിയത്. മാര്‍ച്ച് 21 വ്യാഴാഴ്ച വൈകീട്ട് വരെ ഇസഹാഖ് വീട്ടുകാരെ വെളിച്ചിരുന്നു. എന്നാല്‍ അന്നുരാത്രിയോടെ ഫോണ്‍ സ്വിച്ച്ഡ്ഓഫായി.

കാര്‍ തിരിച്ചറിയാനാവാത്ത വിധം കത്തിയിരുന്നെങ്കിലും നമ്പര്‍ പ്ലേറ്റ് വായിക്കാവുന്ന നിലയിലായിരുന്നു റഫീഖ് എന്നയാളുടേതായിരുന്നു ഈ കാറെന്ന് പൊലീസ് കണ്ടെത്തി. റഫീഖിനെ വിളിച്ചപ്പോള്‍ ഇസഹാഖ് 15 ദിവസം മുമ്പ് തന്റെ കൈയില്‍ നിന്ന് കാര്‍ ഉപയോഗിക്കാന്‍ കൊണ്ടുപോയിരുന്നുവെന്നും പൊലീസിനോടു പറഞ്ഞു. തുടര്‍ന്നാണ് ഇരകളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. മാര്‍ച്ച് 21ന് മൂവരും കൊല്ലപ്പെട്ട വിവരം പൊലീസ് കുടുംബത്തെ അറിയിച്ചു. അന്വേഷണത്തില്‍ മുഖ്യപ്രതി സ്വാമിയടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു.

നിധിവേട്ടയ്ക്കിടെ ലഭിച്ച സ്വര്‍ണാഭരണം കുറഞ്ഞ വിലയ്ക്കു വില്‍ക്കാമെന്ന കപടവാഗ്ദാനം നല്‍കി വിളിച്ചുവരുത്തിയ സ്വാമിയും സംഘവും മൂവരെയും കൊല്ലുകയായിരുവെന്ന് തുമക്കുരു പൊലീസ് സൂപ്രണ്ട് അശോക് കെ വി പറഞ്ഞു. വ്യാജ സ്വര്‍ണം കാണിച്ച് പണം തട്ടാനുള്ള പ്രതികളുടെ ശ്രമം മനസ്സിലാക്കിയ ഇസഹാഖും സുഹൃത്തുക്കളും പണം നല്‍കുന്നത് നിരസിച്ചതോടെ പ്രതികള്‍ ഇവരെ മര്‍ദ്ദിച്ചുകൊല്ലുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ തുമക്കുരുവില്‍ എത്തിച്ചു കത്തിക്കുകയായിരുന്നുവെന്നാണ് ഫോറന്‍സിക് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.