തൃശൂര്‍: മുതിര്‍ന്ന നേതാവ് പത്മജ വേണുഗോപാലിന് പിന്നാലെ തൃശൂരില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുന്നു. ജില്ലയിലെ നാല് കോണ്‍ഗ്രസ് നേതാക്കളാണ് പുതുതായി ബിജെപിയിലേക്ക് പോയത്. കൊച്ചിന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എംഎം കൃഷ്ണനുണ്ണി ഉള്‍പ്പെടെയുള്ള നേതാക്കളെ ബിജെപി വക്താവ് പ്രകാശ് ജാവദേക്കര്‍ നേതാക്കളെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ( Four congress leaders joined BJP in Thrissur )
|
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൂടുതല്‍ നേതാക്കള്‍ കൂടൊഴിയുന്നത് ജില്ലയില്‍ കോണ്‍ഗ്രസിന് ക്ഷീണമായിട്ടുണ്ട്. കൃഷ്ണനുണ്ണിക്കു പുറമേ കെ ജി അരവിന്ദാക്ഷന്, വി എ രവീന്ദ്രന്, സി എ സജീവ് എന്നിവരാണ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ വരുംദിവസങ്ങളില്‍ ബിജെപിയിലേക്ക് വരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അവകാശപ്പെട്ടു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





