22
Mar 2024
Sat
22 Mar 2024 Sat
Abdul Raoof Riyadh death

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ മലയാളി നിര്യാതനായി. മലപ്പുറം പെരുമ്പടപ്പ് സ്വദേശി മാളിയേക്കല്‍ അബ്ദുല്‍ റഊഫ്(43) ആണ് റിയാദിലെ ശൂമൈസി ആശുപത്രിയില്‍ ചികിത്സയിലിരിക്കവേ മരിച്ചത്. ( Malappuram native died in Riyadh )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന അബ്ദുല്‍ റഊഫിന് ഹുറൂബില്‍ കുടുങ്ങി അഞ്ചുവര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് മരണം സംഭവിച്ചത്. ഭാര്യയും രണ്ട് പെണ്മക്കളും അടങ്ങുന്നതാണ് കുടുംബം. മൃതദേഹം റിയാദില്‍ അടക്കം ചെയ്തു. സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദിഖ് തൂവൂരിന്റെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിവരുന്നു.