കൊച്ചി: ട്രെയിൻ യാത്രയ്ക്കു കുതിപ്പെകി നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാതയിൽ ഇലക്ട്രിക് ട്രെയിനുകളെത്തുന്നു. ഇതുവഴിയുള്ള സ്പീഡ് പരിശോധന പൂർത്തിയായത്തിനാൽ ആണിത്.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അണ് ഷൊർണൂർ ജങ്ഷൻ – നിലമ്പൂർ റോഡ് പാതയിൽ വൈദ്യുതീകരണം പൂർത്തിയായത്. 65.12 കിലോമീറ്റര്‍ നീളമുള്ള ബ്രോഡ്ഗേജ് സിംഗിള്‍ ലൈന്‍ 70 കോടി രൂപ ചെലവിട്ടാണ് വൈദ്യുതീകരിച്ചത്. പ്രവൃത്തി പൂർത്തീകരിച്ചതിന് പിന്നാലെയാണ് വൈദ്യുതീകരണ പരിശോധനയും വേഗ പരിശോധനയും റെയിൽവേ പൂർത്തിയാക്കിയത്.
|
വെള്ളിയാഴ്ച വൈകുന്നേരം നാലു മുതലാണ് പാതയില്‍ 25 കെവി എ സി വൈദ്യുതി കടത്തിവിട്ട് ആദ്യഘട്ട പരിശോധന പൂർത്തിയാക്കിയത്. എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തിയാൽ പകരം ഉപയോഗിക്കാനായി ഡീസൽ എൻജിനും പരിശോധനയിൽ കരുതിയിരുന്നു. പ്രവൃത്തികളിൽ എന്തെങ്കിലും തകരാർ കണ്ടെത്തിയാൽ വീണ്ടും പരിശോധിച്ച് പൂർണ്ണ തോതിൽ കുറ്റമറ്റതാക്കിയ ശേഷമെ വൈദ്യുതീകരണ വകുപ്പ് റെയിൽവേ ഡിവിഷന് കൈമാറൂ.
ഈ പരിശോധനകളും അന്തിമ റിപ്പോർട്ടും വന്നാലെ ഷൊർണൂർ – നിലമ്പൂർ പാതയിൽ വൈദ്യുതി എൻജിൻ ഉപയോഗിച്ച് ട്രെയിനുകൾ ഓടിത്തുടങ്ങുകയുള്ളൂ. ആദ്യം എന്‍ജിന്‍ മാത്രമാണ് ഓടിക്കുക. തുടര്‍ന്ന് ചരക്ക് വണ്ടികളുടെ പരിശോധന നടത്തും. അതിന് ശേഷം മാത്രമേ പാസഞ്ചർ ട്രെയിനുകൾ സർവീസ് തുടങ്ങുകയുള്ളൂ. ഇനിയും മൂന്ന് മാസമെങ്കിലും അതിനായി കാത്തിരിക്കണമെന്ന് റെയില്‍വേ ഉദ്യോഗസ്ഥർ അറിയിച്ചു.
ട്രാക്ഷൻ സബ്സ്റ്റേഷന്‍റെ പണി മേലാറ്റൂരിൽ നടന്നുവരുന്നുണ്ട്. വാടാനാംകുർശ്ശി, വാണിയമ്പലം, അങ്ങാടിപ്പുറം എന്നിവിടങ്ങളിലാണ് വൈദ്യുതി സ്വിച്ചിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുള്ളത്. ഷൊർണൂർ മുതൽ നിലമ്പൂർ വരെ 1,204 തൂണുകൾ സ്ഥാപിച്ചാണ് വൈദ്യുതിലൈൻ വലിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





