തൊടുപുഴയില്‍ ട്രിപ്പ് പുറപ്പെടുന്ന സമയത്തിന്റെ പേരില്‍ സ്വകാര്യ ബസ് ഉടമയും കൂട്ടാളികളും ചേര്‍ന്നു മര്‍ദ്ദിച്ച ബസ് ഡ്രൈവര്‍ മരിച്ചു. ഇടവെട്ടി സ്വദേശി ആനകെട്ടിപ്പറമ്പില്‍ സക്കീര്‍(52)ആണ് മരിച്ചത്.(private bus driver dies in hospital who was beaten by bus owner and team)
|
ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന അമ്മാസ് ബസിന്റെ ഉടമയും മക്കളും സഹോദരനും ജീവനക്കാരും അടങ്ങുന്ന സംഘമാണ് ആനകെട്ടിപ്പറമ്പില്‍ ബസിന്റെ ഡ്രൈവറായ സക്കീറിനെ ആക്രമിച്ചത്. തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ഏപ്രില്‍ 23നായിരുന്നു സംഭവം.
തലയ്ക്ക് അടിയേറ്റ് അബോധാവാസ്ഥയിലായ സക്കീറിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നില ഗുരുതരമായതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇതിനിടെ ഏഴല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെ സക്കീര്‍ മരിക്കുകയായിരുന്നു.





