തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ബുധനാഴ്ച മുതല്‍ നടക്കും. ഈ മാസം വിരമിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനും ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കാനും സര്‍ക്കാര്‍ 3,500 കോടി രൂപ കടമെടുക്കും. റിസര്‍വ് ബാങ്ക് വഴി കടപ്പത്രമിറക്കിയാണ് പണ സമാഹരണം.
|
ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ തുടങ്ങാന്‍ 800 കോടിയോളം രൂപ ആവശ്യമാണ്. ഈ മാസവും അടുത്ത മാസവുമായി 7,500 കോടി രൂപയാണ് വിരമിക്കുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കാന്‍ വേണ്ടത്. ഇതിനായി അടുത്ത മാസം ആദ്യം വീണ്ടും സര്‍ക്കാര്‍ കടമെടുക്കും.
സെക്രട്ടേറിയറ്റില്‍ മാത്രം 5 സ്‌പെഷല്‍ സെക്രട്ടറിമാരടക്കം 150 പേരാണ് വിരമിക്കുന്നത്. വിരമിക്കുന്നവരില്‍ നല്ലൊരു പങ്കും ആനുകൂല്യങ്ങള്‍ ട്രഷറിയില്‍ തന്നെ നിക്ഷേപിക്കുന്നുണ്ട്. അതിനാല്‍, ഫലത്തില്‍ സര്‍ക്കാരിനു 7,500 കോടിയുടെ ബാധ്യത ഒറ്റയടിക്ക് വരില്ല.
ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ അഞ്ച് മാസത്തെ പെന്‍ഷനാണ് ഇനി കുടിശിക ഉള്ളത്. ഏപ്രില്‍ മുതല്‍ അതാത് മാസം പെന്‍ഷന്‍ വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. സഹകരണ കണ്‍സോഷ്യം രൂപീകരിച്ച് പെന്‍ഷന്‍ തുക കണ്ടെത്താനൊക്കെ ഇടയ്ക്ക് ശ്രമം നടന്നിരുന്നെങ്കിലും പ്രതീക്ഷിച്ച തുക സമാഹരിക്കാന്‍ ധനവകുപ്പിന് കഴിഞ്ഞിരുന്നില്ല.
വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://cutt.ly/Ew5aGJxO
അതേസമയം ഈ വര്‍ഷം 18,253 കോടി രൂപ കൂടി കടമെടുക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി കിട്ടിയിരുന്നു. ക്ഷേമ പെന്‍ഷന്‍ വിതരണത്തിനും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്കും ഈ തുക ധനവകുപ്പിന് ആശ്വാസമാണ്.
അഞ്ച് മാസത്തെ പെന്‍ഷനാണ് ഇനി കുടിശിക ഉള്ളത്. ഏപ്രില്‍ മുതല്‍ അതാത് മാസം പെന്‍ഷന്‍ വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.
Welfare pension to be distributed from May 29


