23
Jun 2024
Tue
23 Jun 2024 Tue
tirur native woman dies in mina while performing hajj

തിരൂര്‍: ഹജ്ജിന് പോയ തിരൂര്‍ സ്വദേശി മക്കയില്‍ മരിച്ചു. ആലിങ്ങല്‍ സ്വദേശി പരേതനായ എടശ്ശേരി മൂസക്കുട്ടി യുടെ ഭാര്യ ഫാത്തിമ്മ (66)യാണ് മരിച്ചത്. മിനായില്‍ നിന്ന് മടങ്ങുന്നതിനിടെ തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കഴിഞ്ഞ മാസം ആണ് ഹജ്ജിന് പോയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മക്കള്‍: ശംസുദ്ധീന്‍, മുഹമ്മദ്, ഫൗസിയ, ശിഹാബുദ്ധീന്‍(യുഎഇ ), ആശിഖ് (യുഎഇ). മരുമക്കള്‍ : സാബിറ, ലൈല, ഉമ്മുഹബീബ, മുഹ്‌സിന