26
Jun 2024
Fri
26 Jun 2024 Fri
NEET question paper leak score card

ന്യൂഡല്‍ഹി: നീറ്റിന്റെ ചോദ്യ പേപ്പര്‍ പരീക്ഷാ തലേന്ന് ചോര്‍ന്ന വിവാദങ്ങള്‍ക്കു പിന്നാലെ ഒരു കൗതുക വാര്‍ത്ത. ( Scorecard Of NEET Aspirant Arrested In Leak Case  ) ചോദ്യ പേപ്പര്‍ ചോര്‍ന്ന് കിട്ടിയ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ആണ് കൗതുകവും അമ്പരപ്പും സൃഷ്ടിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് വിദ്യാര്‍ത്ഥികളില്‍പ്പെട്ട അനുരാഗ് യാദവിന്റെ മാര്‍ക്ക് ഷീറ്റാണ് ദേശീയ മാധ്യമം പുറത്തുവിട്ടത്. രാജസ്ഥാനിലെ കോട്ടയിലുള്ള അലന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നീറ്റ് പരിശീലനത്തിലായിരുന്ന അനുരാഗിനെ അമ്മാവന്‍ സിക്കന്തര്‍ ബിഹാറിലെ പട്നയിലേക്കു വിളിച്ചു വരുത്തിയാണു ചോദ്യപേപ്പര്‍ സംഘടിപ്പിച്ചു നല്‍കിയത്. നീറ്റ് പരീക്ഷയുടെ തലേന്ന് രാത്രിയായിരുന്നു സംഭവം. ചോദ്യ പേപ്പറും അവയുടെ ഉത്തരങ്ങളും തനിക്ക് നല്‍കിയതായും ഇതേ ചോദ്യങ്ങള്‍ തന്നെയാണ് അടുത്ത ദിവസത്തെ പരീക്ഷയ്ക്ക് വന്നതെന്നും അനുരാഗ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍, തലേന്ന് രാത്രിയാണ് ചോദ്യം കിട്ടിയതെന്നതിനാല്‍ പല വിഷയങ്ങളും വേണ്ട രീതിയില്‍ പഠിക്കാന്‍ പറ്റിയില്ലെന്നാണ് അനുരാഗിന്റെ സ്‌കോര്‍ കാര്‍ഡില്‍ നിന്ന് മനസ്സിലാവുന്നത്. 720ല്‍ 185 മാര്‍ക്കാണ് അനുരാഗിന് ആകെ കിട്ടിയത്. 54.84 ആണ് പെര്‍സന്റൈല്‍ സ്‌കോര്‍(പരീക്ഷ എഴുതിയ 46 ശതമാനത്തോളം പേര്‍ക്ക് അനുരാഗിനേക്കാള്‍ മാര്‍ക്ക് കിട്ടിയെന്നര്‍ത്ഥം). ഓരോ വിഷത്തിനും കിട്ടിയ മാര്‍ക്കുകളാണ് അതിനേക്കള്‍ കൗതുകകരം. ഫിസിക്‌സിന് 85.8 പെര്‍സന്റൈല്‍ കിട്ടിയപ്പോള്‍ ബയോളജിക്ക് ലഭിച്ചത് 51 പെര്‍സന്റൈല്‍. കെമിസ്ട്രിയാണ് ഏറ്റവും മോശമായത്. 5 പെര്‍സന്റൈല്‍ മാത്രമാണ് കെമിസ്ട്രിയുടെ സ്‌കോര്‍.

അനുരാഗിന്റെ ഓള്‍ ഇന്ത്യാ റാങ്ക് 10,51,525 ആണ്. ഒബിസി കാറ്റഗറി റാങ്ക് 4,67,824ഉം.

്അനുരാഗിനോടൊപ്പം ചോദ്യപേപ്പര്‍ ലഭിച്ചു എന്ന് പറയപ്പെടുന്ന മറ്റൊരു വിദ്യാര്‍ഛഥിക്ക് 720ല്‍ 300 മാര്‍ക്കാണ് കിട്ടിയത്. എന്നാല്‍, ഈ വിദ്യാര്‍ത്ഥിക്കും വ്യത്യസ്ഥ വിഷയങ്ങളില്‍ കിട്ടിയ മാര്‍ക്കുകളില്‍ വലിയ അന്തരമുണ്ട്. ബയോളജിയില്‍ 87.8 പെര്‍സന്റൈല്‍ കിട്ടിയപ്പോള്‍ ഫിസിക്‌സില്‍ 15.5ഉം കെമിസ്ട്രിയില്‍ 15.3ഉം ആണ് മാര്‍ക്ക്.

മറ്റ് കുട്ടികള്‍ക്ക് കുറേക്കൂടി ഭേദപ്പെട്ട സ്‌കോര്‍ ലഭിച്ചു. ഒരാള്‍ക്ക് 720ല്‍ 581ഉം മറ്റേയാള്‍ക്ക് 483ഉം മാര്‍ക്കാണ് കിട്ടിയത്.