നിലവിലെ മൊബൈല്‍ റീചാര്‍ജ്ജ് വര്‍ധനവ്? ആരാണ് കൂടുതല്‍ ഈടാക്കുന്നത് വ്യത്യാസം അറിയാം
|
ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്ന് ടെലികോം സേവനദാതാക്കളായ റിലയന്‍സിന്റെ ജിയോ, ഭാരതി എയര്‍ടെല്‍, ഐഡിയ- വോഡഫോണ്‍ എന്നിവയെല്ലാം താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. റിലയന്‍സ് ജിയോ ആണ് ആദ്യം നിരക്ക് വര്‍ധിപ്പിച്ചത്. പിന്നാലെ മറ്റ് കമ്പനികളും റീചാര്‍ജ്ജ് നിരക്ക് കൂട്ടുകയായിരുന്നു. ഇത്രയും നാള് ലഭിച്ചിരുന്ന അതേ ആനുകൂല്യങ്ങള്‍ക്ക് ഇനി 21 ശതമാനം വരെ അധിക തുക നല്‍കേണ്ടതായിവരും.
14 പ്രീ പെയ്ഡ് അണ്‍ലിമിറ്റഡ് പ്ലാനുകള്‍, മൂന്ന് ഡാറ്റ ആഡ് ഓണ്‍ പ്ലാനുകള്‍, രണ്ട് പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ എന്നിവയുടെ നിരക്കാണ് 27 ശതമാനം വരെ ഉയര്‍ത്തിയത്. 11 മുതല്‍ 21 ശതമാനം വരെയാണ് എയര്‍ടെല്‍ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ വര്‍ധന. എയര്‍ടെലിന്റെ പുതിയ നിരക്കുകള്‍ക്ക് സമാനമായ നിരക്കുകള്‍ തന്നെയാണ് വൊഡഫോണ്‍ ഐഡിയയും പ്രഖ്യാപിച്ചത്. ഇവ താരതമ്യം ചെയ്യുമ്പോള്‍ ഭാരതി എയര്‍ടെല്‍, വി എന്നിവയുടെ പ്രീപെയ്ഡ് പ്ലാനുകളേക്കാള്‍ 20 ശതമാനത്തോളം കുറവുള്ളത് ജിയോ പ്ലാനുകള്‍ക്കാണ്. ടെലികോം കമ്പനികളുടെ പുതിയ നിരക്ക് വര്‍ധനയുടെ താരതമ്യം താഴെ കൊടുക്കുന്നു.
ജിയോ നിരക്ക്

| നിലവിലെ പ്ലാന്‍ | ഡാറ്റ | കാലാവധി | പുതുക്കിയ നിരക്ക് |
| 239 | 1.5 ജി.ബി (പ്രതിദിനം) | 28 | 299 |
| 479 | 1.5 ജി.ബി (പ്രതിദിനം) | 56 | 579 |
| 666 | 1.5 ജി.ബി (പ്രതിദിനം) | 84 | 799 |
| 209 | 1ജി.ബി(പ്രതിദിനം) | 28 | 249 |
| 155 | 2 ജി.ബി | 28 | 189 |
| 299 | 2 ജി.ബി (പ്രതിദിനം) | 28 | 349 |
| 533 | 2 ജി.ബി (പ്രതിദിനം) | 56 | 629 |
| 719 | 2 ജി.ബി (പ്രതിദിനം) | 84 | 859 |
| 349 | 2.5 ജി.ബി (പ്രതിദിനം) | 28 | 399 |
| 2999 | 2.5 ജി.ബി (പ്രതിദിനം) | 365 | 3599 |
| 1559 | 24 ജി.ബി | 336 | 1899 |
| 399 | 3 ജി.ബി (പ്രതിദിനം) | 28 | 449 |
| 999 | 3 ജി.ബി (പ്രതിദിനം) | 84 | 1199 |
| 395 | 6 ജി.ബി | 84 | 479 |
ഭാരതി എയര്‍ടെല്‍ നിരക്ക്

| പഴയ നിരക്ക് | പുതിയ നിരക്ക് | ലഭിക്കുന്ന ഡാറ്റ | വാലിഡിറ്റി |
| 179 | 199 | 2 ജിബി | 28 |
| 455 | 509 | 6 ജിബി | 84 |
| 1799 | 1999 | 24 ജിബി | 365 |
| 265 | 299 | പ്രതിദിനം 1 ജിബി | 28 |
| 299 | 349 | പ്രതിദിനം 1.5 ജിബി | 28 |
| 359 | 409 | പ്രതിദിനം 2.5 ജിബി | 28 |
| 399 | 449 | പ്രതിദിനം 3 ജിബി | 28 |
| 479 | 579 | പ്രതിദിനം 1.5 ജിബി | 56 |
| 549 | 649 | പ്രതിദിനം 2 ജിബി | 56 |
| 719 | 859 | പ്രതിദിനം 1.5 ജിബി | 84 |
| 839 | 979 | പ്രതിദിനം 2 ജിബി | 84 |
| 2999 | 3599 | പ്രതിദിനം 2 ജിബി | 365 |
| 19 ഡാറ്റ ആഡ് ഓൺ | 22 | 1 ജിബി | 1 |
| 29 ഡാറ്റ ആഡ് ഓൺ | 33 | 2 ജിബി | 1 |
| 65 ഡാറ്റ ആഡ് ഓൺ | 77 | 4 ജിബി | പ്ലാനിന്റെ വാലിഡിറ്റി |
വോഡഫോണ്‍-ഐഡിയ നിരക്ക്

| പ്രീപെയ്ഡ് പ്ലാനുകൾ | പഴയ നിരക്ക് | വാലിഡിറ്റി (ദിവസങ്ങൾ) | ആനുകൂല്യങ്ങള്‍ | പുതിയ നിരക്ക് |
| അണ്‍ലിമിറ്റഡ് വോയ്സ് പ്ലാനുകൾ | 179 | 28 | 2 ജിബി ഡാറ്റ, 300 എസ്എംഎസ് | 199 |
| 459 | 84 | 6 ജിബി ഡാറ്റ, 300 എസ്എംഎസ് | 599 | |
| 1799 | 365 | 24 ജിബി ഡാറ്റ, 300 എസ്എംഎസ് | 1999 | |
| ദിവസേന ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ | 269 | 28 | ദിവസേന 1 ജിബി | 299 |
| 299 | 28 | ദിവസേന 1.5 ജിബി | 349 | |
| 319 | 30 | ദിവസേന 2 ജിബി | 379 | |
| 479 | 56 | ദിവസേന 1.5 ജിബി | 579 | |
| 539 | 56 | ദിവസേന 2 ജിബി | 649 | |
| 719 | 84 | ദിവസേന 1.5 ജിബി | 859 | |
| 839 | 84 | ദിവസേന 2 ജിബി | 979 | |
| 2899 | 365 | ദിവസേന 1.5 ജിബി | 3499 | |
| ഡാറ്റ ആഡ് ഓണ്‍ പ്ലാനുകൾ | 19 | 1 | 1 ജിബി | 22 |
| 39 | 1 | 6 ജിബി | 48 |
Here’s the full list of new plans and prices


