27
Jul 2024
Wed
27 Jul 2024 Wed
Kodinhi Faisal Murder case

കൊടിഞ്ഞി: മതംമാറിയതിനെ തുടര്‍ന്ന് ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്ന കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ അഡ്വ. പി കുമാരന്‍കുട്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാവും. (Kodinhi Faisal murder case: Special public prosecutor Adv. Kumaran Kutty) സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയാണ് കുമാരന്‍ കുട്ടിയെ നിമയിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ആറ് ആഴ്ച്ചക്കകം ഇത് പ്രാബല്യത്തില്‍ വരുത്തണം. ഫൈസലിന്റെ ഭാര്യ ജസ്ന സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ബിച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. ജസ്‌നക്ക് വേണ്ടി ഹൈക്കോടതി സീനിയര്‍ അഭിഭാഷകനായ അഡ്വ.എസ് രാജീവാണ് ഹാജരായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുമാരന്‍ കുട്ടിയുടെ നിയമനം ആവശ്യപ്പെട്ട് മാര്‍ച്ച് 7-ന് ജസ്‌ന സര്‍ക്കാന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു. ടി.പി വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിച്ചു നല്‍കിയത് അഡ്വ.പി കുമാരന്‍ കുട്ടിയായിരുന്നു. ഇതാണ് സര്‍ക്കാര്‍ എതിര്‍പ്പിന് കാരണമായതെന്നാണ് സൂചന.

പുതിയ അഭിഭാഷകരുടെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ ജസ്‌നയെ താനൂര്‍ ഡി.വൈ.എസ്.പി ഓഫീസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. എന്നാല്‍ ജസ്‌ന കുമാരന്‍ കുട്ടിയെ തന്നെ വക്കീലായി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നു. സര്‍ക്കാര്‍ തീരുമാനം അനന്തമായി നീണ്ടതോടെ തിരൂര്‍ കോടതി കഴിഞ്ഞ മൂന്ന് തവണ കേസ് മാറ്റി വെച്ചിരുന്നു. അടുത്ത മാസം 23-ന് കേസ് വീണ്ടും പരിഗണിക്കുമ്പോഴേക്കും സ്‌പെഷ്യല്‍ പബ്ലിക്‌പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് തിരൂര്‍ കോടതിയും നിര്‍ദേശിച്ചിരുന്നു.

ഫൈസല്‍ കൊല്ലപ്പെട്ടത് മുതല്‍ പ്രതികളെ സഹായിക്കുന്ന തരത്തിലാണ് സര്‍ക്കാറിന്റെ ഓരോ നീക്കങ്ങളുമെന്ന് ആരോപണമുണ്ട്. 2016 നവംബര്‍ 19ന് പുലര്‍ച്ചെ 5.03ന് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ചാണ് പുല്ലാണി അനില്‍ കുമാര്‍ എന്ന ഫൈസല്‍ ആര്‍എസ്എസ് ക്രിമിനലുകളാല്‍ കൊല്ലപ്പെടുന്നത്. എട്ട് വര്‍ഷത്തിനിപ്പുറം കേസ് പരിഗണിക്കുമ്പോള്‍ സാക്ഷികളില്‍ ചിലരും രണ്ടാം പ്രതിയും മരണപ്പെട്ടിട്ടുണ്ട്. കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പതിനാറ് പേരാണ് പ്രതികളായിട്ടുള്ളത്. 207 സാക്ഷികളുള്ള കേസ് വര്‍ഗീയ ക ലാപം ലക്ഷ്യമിട്ട് നടത്തിയ കൊലപാതകമായിട്ട് പോലും മഞ്ചേരി ജില്ലാ കോടതി പ്രതികള്‍ക്കെല്ലാം ജാമ്യം അനുവദിച്ചു. അന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ വക്കീല്‍ പ്രതികളുടെ ജാമ്യത്തെ എതിര്‍ത്തില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

കൊലപാതകം ആസൂത്രണം ചെയ്യാന്‍ ഒത്ത് കൂടിയെന്ന് അനേഷണം സംഘം കണ്ടെത്തിയ വെളളിയാം പുറം മേലേപ്പുറത്തെ വിദ്യാനികേതന്‍ സ്‌കൂളിനെ പറ്റി അനേഷണം നടക്കാത്തതിലും പോലീസിനെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. പ്രതികള്‍ പിടിയിലായി വെറും 26 ദിവസം കൊണ്ട് ജാമ്യം ലഭിച്ചിരുന്നു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും സര്‍ക്കാര്‍ ചെവികൊണ്ടില്ല.

സാധാരണ ഗതിയില്‍ വാദിഭാഗം ആവശ്യപ്പെടുന്നയാളെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാറാണ് പതിവ്. എന്നാല്‍, ഫൈസല്‍ വധക്കേസില്‍ സര്‍ക്കാര്‍ നടത്തിയ അനാവശ്യ പിടിവാശിക്കുള്ള തിരിച്ചടിയാണ് കോടതി ഉത്തരവ്.