ലക്‌നോ: പൗരത്വ ഭേദഗതി നിയമ (സി.എ.എ)ത്തിന് വേണ്ടിയുള്ള ബിജെപിയുടെ പ്രചാരണം രാജ്യത്ത് കലാപം ഇളക്കിവിടാനുള്ള ഗൂഡാലോചനയെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഹരജി.(Campaign for CAA Conspiracy to Incite Riots; Petition to file a case against Modi and Amit Shah) പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദ അടക്കമുള്ളവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അലിഗഡ് സ്വദേശി ഖുര്‍ഷിദ് ഉര്‍ റഹ്‌മാനാണ് അലഹബാദ് ഹൈകോടതിയില്‍ ഹരജി നല്‍കിയത്.
|
സി.ആര്‍.പി.സി 156(3) പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അലിഗഡ് സെഷന്‍സ് കോടതിയിലും അലിഗഡ് ജില്ലാ കോടതിയിലും റഹ്‌മാന്‍ മുമ്പ് പരാതി നല്‍കിയിരുന്നു. എന്നാല്‍, രണ്ട് കോടതികളും തള്ളുകയായിരുന്നു. തുര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇത് ഭിന്നിപ്പിക്കാനുള്ള ശ്രമം: CAA അംഗീകരിക്കാനാകില്ലെന്ന് നടന്‍ വിജയ്
സി.എ.എക്ക് വേണ്ടിയുള്ള ബി.ജെ.പിയുടെ പ്രചാരണങ്ങള്‍ വ്യാപകമായ അശാന്തിക്ക് കാരണമായി. വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കും കലാപങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇടയാക്കി. പൊതു-സ്വകാര്യ സ്വത്തുക്കള്‍ക്ക് വലിയ നാശനഷ്ടം വരുത്തുകയും നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. സി.എ.എ പ്രചാരണം പൊതുജനവികാരം ഇളക്കിവിടുന്നതിനും അശാന്തി ഉണ്ടാക്കുന്നതിനുമുള്ള ബി.ജെ.പി നേതാക്കളുടെ കണക്കുകൂട്ടിയുള്ള ശ്രമമാണെന്ന് ഹരജിയില്‍ പറയുന്നു.
രാഷ്ട്രീയ നേട്ടത്തിനായി അക്രമവും കലാപവും മതവികാരവും ഇളക്കിവിടാനുള്ള ഗൂഢാലോചന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള നിരവധി ബി.ജെ.പി നേതാക്കള്‍ ആസൂത്രണം ചെയ്തതിന് തെളിവാണ് ബി.ജെ.പി പിന്തുണയുള്ള മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനമെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.
പൊതുപ്രസംഗങ്ങള്‍, ഹോര്‍ഡിങ്ങുകള്‍, വ്യാപകമായി പ്രചരിപ്പിച്ച മാഗസിന്‍ ലേഖനങ്ങള്‍ എന്നിവയിലൂടെ സി.എ.എ പ്രോത്സാഹിപ്പിക്കുന്നതിന് ഔദ്യോഗിക സ്ഥാനങ്ങളും സത്യപ്രതിജ്ഞയും നേതാക്കള്‍ ദുരുപയോഗം ചെയ്‌തെന്നും ഹരജിക്കാരന്‍ ആരോപിക്കുന്നു.





