16
Mar 2024
Tue
16 Mar 2024 Tue

‘ഇത് ഭിന്നിപ്പിക്കാനുള്ള ശ്രമം’: CAA അംഗീകരിക്കാനാകില്ലെന്ന് നടന്‍ വിജയ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൗരത്വ (ഭേദഗതി) നിയമം അഥവാ CAA നടപ്പാക്കി വിജ്ഞാപനം ഇറക്കിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ നടനും തമിഴക വെട്രി കഴകം (TVK) നേതാവുമായ വിജയ് രംഗത്ത്. ഈ നിയമത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും തമിഴ്‌നാട്ടില്‍ സിഐഎ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും താരം വ്യക്തമാക്കി.

സിഎഎ നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ല. തമിഴ്‌നാട്ടില്‍ നിയമം നടപ്പാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും തമിഴ്‌നാട് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. ഈ നിയമം തമിഴ്‌നാട്ടില്‍ നടപ്പാക്കുന്നില്ലെന്ന് നേതാക്കള്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സി.എ.എയെ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവരും രംഗത്തുവന്നിരുന്നു. ബിജെപിയുടെ ഭിന്നിപ്പുണ്ടാക്കുന്ന അജണ്ടയാണിതെന്ന് സ്റ്റാലിന്‍ പറഞ്ഞു, ജനങ്ങള്‍ ബിജെപി ഉചിതമായ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രേഖകളില്ലാത്ത മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള വിവാദ നിയമം പാര്‍ലമെന്റ് പാസാക്കി നാല് വര്‍ഷത്തിന് ശേഷമാണ് വിജ്ഞാപനം ഇറക്കിയത്.

Actor Vijay calls CAA ‘unacceptable