2034 FIFA World Cup| ആതിഥേയത്വം വഹിക്കാനുള്ള ഔദ്യോഗിക നോമിനേഷന് സൗദി കൈമാറി
|
റിയാദ്: 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ഔദ്യോഗിക നോമിനേഷന് ഫയല്‍ സൗദി സംഘം ഫിഫക്ക് കൈമാറി. (Saudi officially submits bid to host FIFA World Cup 2034) സൗദി സ്പോര്‍ട്സ് മന്ത്രിയും സൗദി ഒളിംപിക് ആന്റ് പാരാലിംപിക് കമ്മിറ്റി പ്രസിഡന്റുമായ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള സൗദി സംഘം പാരീസില്‍ ഫിഫ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് ഫിഫ പ്രസിഡന്റ് ജിയോവന്നി ഇന്ഫാന്റിനോക്കാണ് ഫയല്‍ കൈമാറിയത്. സ്പോര്‍ട്സ് മന്ത്രിയുടെയും സൗദി അറേബ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് യാസിര്‍ അല്‍മിസഹലിന്റെയും സാന്നിധ്യത്തില്‍ സൗദി അറേബ്യന്‍ ഫുട്ബോള്‍ ഫെഡറേഷനു കീഴിലെ പ്രാദേശിക പരിശീലന കേന്ദ്രങ്ങളില്‍ നിന്നുള്ള രണ്ടു കുട്ടികളാണ് ഫിഫ പ്രസിഡന്റിന് ഫയല്‍ കൈമാറിയത്.
Dreams, delivered 🇸🇦🌟
Our #Saudi2034bid book was taken from the heart of Saudi Arabia and delivered to FIFA in Paris by Saleh and Abeer, two aspiring footballers proudly representing our young population transforming through rapid social change.
#GrowingTogether pic.twitter.com/0AUtvi00Yb— Saudi Arabia FIFA World Cup™️ 2034 bid (@Saudi2034bid) July 29, 2024
സൗദി അറേബ്യന്‍ ഫുട്ബോള്‍ ഫെഡറേഷനു കീഴിലെ പ്രാദേശിക പരിശീലന കേന്ദ്രങ്ങളില്‍ നിന്നുള്ള രണ്ടു കുട്ടികളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. സൗദി യുവതലമുറയുടെ ഫുട്ബോളിനോടും ലോകകപ്പ് ആതിഥേയത്വത്തോടുമുള്ള അഭിനിവേശം ജ്വലിപ്പിക്കുന്നതിനാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതില്‍ പങ്കെടുക്കാന്‍ രണ്ടു കുട്ടികളെ തിരഞ്ഞെടുത്തത്. രണ്ടുവര്‍ഷമായി ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമായുള്ള ആദ്യ ഔദ്യോഗിക നീക്കമാണിത്.
ലോകകപ്പ് ശ്രമങ്ങളുടെ ഭാഗമായി അത്യാധിക സൗകര്യങ്ങളോടെ ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാനുള്ള നടപടികള്‍ സൗദി അറേബ്യ ആരംഭിച്ചിട്ടുണ്ട്. 92,000 ലേറെ സീറ്റുകളുള്ള റിയാദ് കിങ് സല്മാന് സ്റ്റേഡിയം, റിയാദ് ന്യൂ മുറബ്ബ സ്റ്റേഡിയം, ലോക വിസ്മയമായി ഖിദിയയില്‍ കിരീടാവകാശിയുടെ പേരില്‍ നിര്‍മിക്കുന്ന സ്റ്റേഡിയം എന്നിവ അടക്കമുള്ള പദ്ധതികളില്‍ ഇതില്‍ ഉള്‍പ്പെടുന്നു.
വരും മാസങ്ങളില്‍ ഫിഫ സംഘം സൗദി സന്ദര്‍ശിച്ച് ഫയല്‍ സമഗ്രമായി വിലയിരുത്തും. ഡിസംബര്‍ 11 ന് ഫിഫ ജനറല്‍ അസംബ്ലി യോഗത്തില്‍ 2034 വേള്‍ഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
Saudi officially submits bid to host FIFA World Cup 2034


