22
Aug 2024
Sun
22 Aug 2024 Sun
Paris Olympics 2024 Indias Lovlina Borgohain eliminated in quarterfinal

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാരിസ്: വനിതാ ബോക്‌സിങില്‍ ഇന്ത്യയുടെ പ്രതീക്ഷയായ ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. ഇതോടെ ബോക്‌സിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ ഇല്ലാതായി. 75 കിലോ വിഭാഗത്തില്‍ ചൈനയുടെ ലി ക്വിയാനോടാണ് ലോവ്‌ലിന തോല്‍വി വഴങ്ങിയത്. 14നാണ് പരാജയം. ഇന്ന് ജയിച്ചിരുന്നെങ്കില്‍ വെങ്കലം ഉറപ്പിക്കാമായിരുന്നു.

ഇതോടെ പാരിസിലെ ഇന്ത്യന്‍ ബോക്‌സിങ് പ്രതീക്ഷകളും അവസാനിച്ചു. നേരത്തെ പുരുഷ വിഭാഗത്തില്‍ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന നിഷാന്ത് ദേവും പരാജയപ്പെട്ടിരുന്നു.

അതേസമയം, ബാഡ്മിന്റണ്‍ സെമിയില്‍ നിലവിലെ ഒളിംപിക് ചാംപ്യന്‍ ഡെന്‍മാര്‍കിന്റെ വിക്ടര്‍ അക്‌സല്‍സെനു മുന്നില്‍ ലക്ഷ്യ സെന്‍ പരാജയപ്പെട്ടു. സ്‌കോര്‍: 20 22, 1421. സ്വര്‍ണം, വെള്ളി പ്രതീക്ഷകള്‍ അവസാനിച്ചെങ്കിലും ലക്ഷ്യക്ക് ഇനി വെങ്കല മെഡല്‍ പോരാട്ടമുണ്ട്. വെങ്കലം നേടിയാലും അതും ചരിത്ര നേട്ടം തന്നെ. നേരത്തെ ഒളിംപിക്‌സ് പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ് സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി ലക്ഷ്യ ചരിത്രമെഴുതിയിരുന്നു.