സർക്കാർവിരുദ്ധ പ്രക്ഷോഭം ശക്തിപ്രാപിച്ചതോടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. തുടർന്നിവർ ഔദ്യോഗിക വസതിയിൽ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി. ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തകരും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും ചെയ്തു. പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ധാക്കയിലെ സെൻട്രൽ സ്ക്വയറിലെത്തിയത്.
|
രാജിവയ്ക്കുന്നതിന് 45 മിനിറ്റ് സമയമാണ് ബംഗ്ലാദേശ് സൈന്യം ഷെയ്ഖ് ഹസീനയ്ക്ക് അനുവദിച്ചിരുന്നത്. ഇതിനു പിന്നാലെ ഷെയ്ഖ് ഹസീന രാജി പ്രഖ്യാപിക്കുകയായിരുന്നു. വൈകാതെ സൈനികമേധാവി രാജ്യത്തെ അഭിസംബോധന ചെയ്യും.
1971ൽ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയിൽ ഏർപ്പെടുത്തി വരുന്ന സംവരണം പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം വ്യാപിച്ചത്. പ്രതിഷേധത്തെ അടിച്ചമർത്താനുള്ള നീക്കം നേരത്തേ വിഫലമായിരുന്നു.
READ ALSO: സംവരണവിരുദ്ധ പ്രക്ഷോഭം; ബംഗ്ലാദേശില്‍ 32 പേര് കൊല്ലപ്പെട്ടു


