കൊൽക്കത്തയിലെ ആർജി കർ ഗവ. മെഡിക്കൽ കോളജിലെ പി ജി ഡോക്ടറെ ബലാൽസംഗം ചെയ്തു കൊന്ന കേസ് സിബിഐ ഏറ്റെടുത്തു. കൽക്കട്ട ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി.
|
കൃത്യം നടന്നതിനു പിന്നാലെ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കോടതി നിരീക്ഷിച്ചു. തെളിവുകളിൽ കൃത്രിമം നടത്താത്ത സ്വതന്ത്ര അന്വേഷണം വേണമെന്നാണ് ഇരയുടെ കുടുംബം ആവശ്യപ്പെടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച രാവിലെയായിരുന്നു 31കാരിയായ ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ ആശുപത്രിയുടെ സെമിനാർ ഹാളിൽ കണ്ടെത്തിയത്. കണ്ണുകളിൽ കണ്ണടയുടെ ചില്ലുകൾ തറച്ചുകയറിയും കഴുത്തെല്ല് ഒടിഞ്ഞും വായിലൂടെയും മൂക്കിലൂടെയും ജനനേന്ദ്രിയത്തിലൂടെയും രക്തസ്രാവമുണ്ടായും ദേഹമാസകലം മുറിവുകളേറ്റുമായിരുന്നു മൃതദേഹം കണ്ടെത്തിയത്.
മണിക്കൂറുകൾക്കകം സഞ്ജയ് റോയ് എന്ന പ്രതിയെ പോലീസ് പിടികൂടുകയും ചെയ്തു. സംഭവസ്ഥലത്തു നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഹെഡ്സെറ്റിന്റെയും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സഞ്ജയ് റോയി പിടിയിലായത്. വസ്ത്രങ്ങൾ കഴുകി തെളിവ് നശിപ്പിക്കാൻ പ്രതി ശ്രമിച്ചിരുന്നു. എന്നാൽ ഇയാളുടെ ഷൂസിൽ പോലീസ് രക്തക്കറ കണ്ടെടുത്തു. ലൈംഗികവൈകൃതത്തിന് അടിമയാണ് ഇയാളെന്നു പോലീസ് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





