|
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ ഉൾപ്പെടെ ബിജെപി 75 സീറ്റുകളിൽ കൃത്രിമത്വം കാണിച്ചതായി പ്രമുഖ സാമ്പത്തിക ശത്രജ്ഞനും രാഷ്ട്രീയ നിരീക്ഷകനുമായ പറകാല പ്രഭാകർ. (Parakala Prabhakar says BJP manipulated results in 79 LS seats including Thrissur)
മഹാരാഷ്ട്ര ആസ്ഥാനമായ ” Vote for Democracy ” എന്ന സന്നദ്ധ സംഘടനയുടെ റിപോർട്ട് ഉദ്ധരിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ. പോള് ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിക ചേർച്ചയില്ലായ്മ ഇതിന് തെളിവ് ആണെന്ന് പറഞ്ഞ പ്രഭാകർ, മോഡി അധികാരത്തിൽ തിരിച്ചെത്തില്ലെന്നു ബിജെപിക്ക് ഉറപ്പായതിനാൽ കൃത്രിമം കാണിക്കുക ആയിരുന്നുവെന്നും വ്യക്തമാക്കി.
എറണാകുളത്ത് DCC സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുക ആയിരുന്നൂ ധനമന്ത്രി നിർമല സീതാരാമൻ്റെ ഭർത്താവ് കൂടിയായ പ്രഭാകർ.
തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മൊത്തം വോട്ടുകളുടെയും ആകെ രേഖപ്പെടുത്തിയ പോളിൻ്റെയും കണക്കുകൾ തമ്മിൽ വ്യത്യാസം ഉണ്ട്. ഇത്തരത്തിൽ ആകെ അഞ്ചുകോടി വോട്ടുകൾ അധികം എണ്ണിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാക്കാൻ വേണ്ടി ആണ് ഔദ്യോഗിക പോളിംഗ് കണക്ക് വൈകിപ്പിച്ചത്.

1952 മുതലുള്ള രാജ്യത്തിൻ്റെ ചരിത്രത്തിൽ, പോൾ ചെയ്ത വോട്ടുകളുടെ താൽക്കാലികവും അന്തിമവുമായ കണക്കുകൾ തമ്മിലുള്ള വ്യത്യാസം ഒരിക്കലും ഒരു ശതമാനം കടന്നിട്ടില്ല. 2024 ൽ വ്യത്യാസം 12.5 ശതമാനമാണ്. ഒഡീഷയിലും ആന്ധ്രാപ്രദേശിലും 12.5 ശതമാനം അധിക വോട്ടുകൾ ലഭിച്ചു. എല്ലാം കൂടി ചേർത്താൽ അഞ്ച് കോടിയോളം അധിക വോട്ടുകൾ എണ്ണിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

രണ്ടാം ഘട്ട വോട്ടെടുപ്പിൽ എണ്ണിയ വോട്ടുകളുടെ അന്തിമ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. “ഇന്നും രണ്ടാം ഘട്ട പോളിംഗ് കണക്കുകൾ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാം ഘട്ടത്തിൽ ഇന്ത്യയിലെ ജനങ്ങൾ മൊത്തം വോട്ട് രേഖപ്പെടുത്തിയതും എത്ര ശതമാനം വോട്ട് രേഖപ്പെടുത്തുമെന്നതും ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല. രസകരമെന്നു പറയട്ടെ, രണ്ടാം ഘട്ടത്തിൽ ബിജെപിയുടെ സ്‌ട്രൈക്ക് റേറ്റ് വളരെ ഉയർന്നതായിരുന്നു,- അദ്ദേഹം പറഞ്ഞു.

ആകെ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിലുള്ള വ്യത്യാസം 5 കോടിയാണ്. എന്നാൽ ഇതിനെ 540 സീറ്റുകൾ കൊണ്ട് വിഭജിക്കരുത്. 15 സംസ്ഥാനങ്ങളിലെ 79 സീറ്റുകളിലെ വ്യത്യാസം വളരെ കൂടുതലാണ്. അതിനാൽ 79 സീറ്റുകളിൽ ഈ അഞ്ചു കോടി വോട്ടുകൾ എല്ലാ വ്യത്യാസവും വരുത്തി. . തൃശൂരിൽ 86,000 വോട്ടുകളുടെ വ്യത്യാസമുണ്ടെന്നും സംസ്ഥാനത്തെ ഇവിടെ ബിജെപിയുടെ സുരേഷ് ഗോപി 75,000 വോട്ടുകൾക്ക് വിജയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.





