29
Aug 2024
Mon
29 Aug 2024 Mon
sexual abuse in NSS camp

ചെന്നൈ: എന്‍സിസി ക്യാംപില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചതായി പരാതി.(Sexual abuse in NSS camp)  കേസുമായി ബന്ധപ്പെട്ട നാം തമിഴര്‍ കക്ഷിയുടെ യുവജന വിഭാഗം മുന്‍ നേതാവായ ശിവരാമനെ പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍
ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് കാലൊടിഞ്ഞു. എന്‍സിസി
കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ സ്‌കൂള്‍ അധികൃതരുടെ അനുമതിയോടെയാണ് ശിവരാമന്‍ ക്യാംപിലെത്തിയത്.

സംഭവം മറച്ചു വയ്ക്കാന്‍ പ്രേരിപ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും മറ്റ് അഞ്ചു പേരെയും ബഗുര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍പോകാന്‍ സഹായിച്ചതിനാണ് ബന്ധുക്കളായ അഞ്ചുപേരെ അറസ്റ്റ് ചെയ്തത്.

പോക്സോ കേസിൽ മദ്റസാധ്യാപകൻ അറസ്റ്റിൽ

17 പെണ്‍കുട്ടികളാണ് ക്യാംപില്‍ പങ്കെടുത്തത്. സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണു ക്യാംപ് നടന്നതെന്നും കൃഷ്ണഗിരി എസ്പി മാധ്യമങ്ങളോട് പറഞ്ഞു. ആഗസ്ത് 8നാണ് പീഡനം നടന്നത്. പെണ്‍കുട്ടി പ്രിന്‍സിപ്പലിനോട് വിവരം പറഞ്ഞെങ്കിലും ആരോടും പറയരുതെന്ന് നിര്‍ദേശിക്കുകയായിരുന്നു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആഗസ്ത് 16ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞത്. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.

ശിവരാമനെ കൂടാതെ സുധാകര്‍ എന്നയാളും സംഭവത്തില്‍ പ്രതിയാണ്. നാം തമിഴര്‍ കക്ഷിയുടെ യുവജന വിഭാഗം കൃഷ്ണഗിരി ഈസ്റ്റ് മേഖലാ സെക്രട്ടറിയായിരുന്നു ശിവരാമന്‍. സംഭവത്തെ തുടര്‍ന്ന് ശിവരാമനെ സ്ഥാനത്തുനിന്ന് നീക്കി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.