പന്തളം (പത്തനംതിട്ട): ഓഹരി വിപണിയിലൂടെ ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് മൊബൈല്‍ ആപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. (Two arrested in online stock market fraud) പന്തളം സ്വദേശികളുടെ 14 ലക്ഷം രൂപ തട്ടിയ സംഘത്തില്‍പ്പെട്ട മലപ്പുറം കണ്ണമംഗലം പടപ്പറമ്പ് ചേറൂര് തറമണ്ണില്‍ വീട്ടില്‍ മുസമ്മില്‍ തറമേല്‍ (36), കോഴിക്കോട് കുരുവട്ടൂര്‍ ചെറുവട്ടപ്പറമ്പില് ഒറയനാരി ധനൂപ് (44) എന്നിവരെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്.
|
പന്തളം തോന്നല്ലൂര്‍ ദീപു സദനത്തില്‍ ദീപു ആര്. പിള്ള, കുരമ്പാല ഗോപു സദനത്തില്‍ കെ.കെ. സന്തോഷ് എന്നിവരാണ് വഞ്ചിക്കപ്പെട്ടത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ദീപുവിനോട് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിന്റെ ഷെയര്‍ മാര്‍ക്കറ്റെന്നു പരിചയപ്പെടുത്തി ഒരു ആപ് ഡൗണ്‍ലോഡ് ചെയ്യിപ്പിച്ചു. തുടര്‍ന്ന്, നിതീഷ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലേക്ക് 4,26,100 രൂപ ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുകയായിരുന്നു. ഈ കേസിലാണ് മുസമ്മില്‍ അറസ്റ്റിലായത്. മലപ്പുറം വേങ്ങര സ്റ്റേഷന് പരിധിയിലും മുസമ്മിലിന എതിരെ സാമ്പത്തിക തട്ടിപ്പിന് കേസുണ്ട്.
ALSO READ: അഞ്ചുവയസ്സുകാരനെ മദ്റസയിൽ തല്ലിക്കൊന്നു; മൂന്ന് ആൺകുട്ടികൾ പിടിയിൽ
സന്തോഷിനെ വാട്സആപ്പിലൂടെയാണ് പരിചയപ്പെട്ടത്. സമാനമായി ആപ് ഡൗണ്‍ലോഡ് ചെയ്ത സന്തോഷില്‍ നിന്ന് പലതവണയായി 10,49,107 രൂപ ഡല്‍ഹി ലക്ഷ്മിനഗറിലെ സായി ട്രേഡേഴ്സ് സ്ഥാപനത്തിന്റെ ഇന്‍ഡസ് ബാങ്ക് ശാഖയിലേക്ക് അയപ്പിക്കുകയായിരുന്നു ധനൂപ് ചെയ്തത്.
പന്തളം എസ്.എച്ച്.ഒ ടി.ഡി. പ്രജീഷ്, എസ്.ഐ അനീഷ് എബ്രഹാം, എ.എസ്.ഐ ബി. ഷൈന്‍, സി.പി.ഒമാരായ ശരത്ത് പിള്ള, ടി.എസ്. അനീഷ്, എസ്. അന്‍വര്‍ഷ, ആര്. രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ ചെയ്തത. അടൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.





