25
Aug 2024
Sun
25 Aug 2024 Sun
Revathi Sambath Riaz khan

തിരുവനന്തപുരം: നടന്‍ സിദ്ദീഖിന്റെ രാജിക്കു പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുമായി നടി രേവതി സമ്പത്ത്.(Revathi Sampath with new revelation; Riyaz Khan also spoke badly)  നടന്‍ റിയാസ് ഖാന്‍ തന്നോട് മോശമായി സംസാരിച്ച കാര്യമാണ് രേവതി വെളിപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സെറ്റില്‍ നിന്നും നമ്പര്‍ സംഘടിപ്പിച്ച് ഫോണിലേക്ക് വിളിച്ച താരം തന്നോട് വളരെ മോശമായി സംസാരിച്ചു. സെക്‌സില്‍ താല്‍പര്യമുണ്ടോ എ്ന്നും ഏത് പൊസിഷനാണ് ഇഷ്ടമെന്നും ചോദിച്ചു. തനിക്ക് താല്‍പര്യമില്ലെന്ന് മനസ്സിലായപ്പോള്‍ സുഹൃത്തുക്കളാരെങ്കിലും ഉണ്ടെങ്കില്‍ ഒപ്പിച്ചു തരാന്‍ പറഞ്ഞുവെന്നും രേവതി ആരോപിച്ചു. അപ്രതീക്ഷിതമായി അത്തരം സംസാരം ഉണ്ടായപ്പോള്‍ താന്‍ ഷോക്കായിപ്പോയെന്നും ഫോണ്‍ കട്ട് ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും രേവതി സമ്പത്ത് വ്യക്തമാക്കി.

എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള രാജി മാത്രം പോര, മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെ സിദ്ദിഖിനെ മാറ്റണമെന്നും രേവതി ആവശ്യപ്പെട്ടു. എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നടന്‍ സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട രേവതി തനിക്ക് സിനിമാ മേഖലയില്‍ നേരിടേണ്ടി വന്ന കൂടുതല്‍ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി.

ALSO READ:രാജിവച്ചതിന് പിന്നാലെ സിദ്ദിഖിനെതിരെ പരാതി; പോക്സോ കേസ് എടുക്കണമെന്ന് ആവശ്യം

നിരവധി പേരുടെ സ്വപ്നങ്ങള്‍ ചവിട്ടി തകര്‍ത്ത് ഉണ്ടാക്കിയ പദവിയാണ് സിദ്ദിഖിന്റെതെന്നും സിദ്ദിഖിന്റെ രാജി അത്ര നിഷ്‌കളങ്കമായി തോന്നുന്നില്ലെന്നും രേവതി പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നീതി ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചാല്‍ പൊലീസില്‍ പരാതി നല്‍കി നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും രേവതി പറഞ്ഞു.

സംവിധായകന്‍ രാജേഷ് ടച്ച്‌റിവറിന് എതിരായ ആരോപണത്തിലും രേവതി ഉറച്ചു നിന്നു. ചവിട്ടി പുറത്താക്കേണ്ട ആളാണ് രാജേഷെന്നും സെറ്റിലുടനീളം സ്ത്രീ വിരുദ്ധ സമീപനമാണ് അദ്ദേഹത്തിന്റേതെന്നും രേവതി പറഞ്ഞു.

ഓഡീഷന്‍ എടുത്ത് ടാലന്റ് കണ്ട് ക്യാരക്ടറുമായി മാച്ച് ചെയ്താലും അടുത്ത സ്റ്റെപ്പായി പറയുന്നത് അഡ്ജസ്‌റ്‌മെന്റാണെന്നും ആ രീതിയില്‍ തന്റെ മനസ്സ് മടുത്തതാണെന്നും രേവതി കൂട്ടിചേര്‍ത്തു.

ALSO READ:ലൈംഗികാരോപണം: സിദ്ദീഖ് ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു; ഇന്ന് അടിയന്തര യോഗം

കഴിഞ്ഞ ദിവസം രേവതി സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദിഖ് രാജിവെച്ചത്. പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019ല്‍ തന്നെ ഇക്കാര്യം പൊതു സമൂഹത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും രേവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

മലയാള സിനിമാ രംഗത്ത് കാസ്റ്റിങ് കൗച്ച് ഇല്ലെന്നും പവര്‍ ഗ്രൂപ്പ് എന്നത് സങ്കല്‍പ്പം മാത്രമാണെന്നും നടന്‍ സിദ്ദീഖ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതേ സിദ്ദീഖ് 2016ല്‍ തന്നോട് ‘അഡ്ജസ്റ്റ്‌മെന്റിന്’ തയ്യാറാണെങ്കില്‍ അവസരം തരാമെന്ന് പറഞ്ഞതായാണ് രേവതി വെളിപ്പെടുത്തിയത്.

നിള തിയേറ്ററില്‍ ‘സുഖമറിയാതെ’യുടെ പ്രിവ്യൂ കഴിഞ്ഞ ശേഷം ഈ ഓഫിറിനെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹമെന്നോട് മാസ്‌കോട്ട് ഹോട്ടലിലേക്ക് വരാന്‍ പറഞ്ഞു. ഞാന്‍ ‘അഡ്ജസ്റ്റ്‌മെന്റിന്’ തയ്യാറാണോ എന്ന് നേര്‍ക്കു നേരെ ചോദിക്കുകയായിരുന്നു. ഈ വാക്കിന് സിനിമാ മേഖലയില്‍ പ്രത്യേക അര്‍ത്ഥമുണ്ടായിരുന്നു. എന്താണ് ഉദ്ദേശിച്ചതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം കാര്യം തുറന്നു പറഞ്ഞു, നീളമുള്ള നഖങ്ങളോട് കൂടിയ സ്ത്രീകളെ തനിക്ക് ഇഷ്ടമാണെന്നതുള്‍പ്പെടെയുള്ള സെക്ഷ്വല്‍ ഫാന്റസികളെക്കുറിച്ച് സിദ്ദീഖ് വിവരിച്ചു. ഉദ്ദേശം നടക്കില്ലെന്ന് ബോധ്യമായതോടെ, ഇതുമായി ബന്ധപ്പെട്ട് നീ എന്ത് ചെയ്താവും തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും താന്‍ അത്ര മാത്രം സ്വാധീനമുള്ളയാളാണെന്നും സിദ്ദീഖ് എന്നോട് പറഞ്ഞു’

ALSO READ:സിദ്ധിഖിന് പകരം ബാബുരാജിന് ചുമതല; A.M.M.A യുടെ അടിയന്തരയോഗം മറ്റന്നാള്‍, ‘പവർ ഗ്രൂപ്പി’ൽ തിരക്കിട്ട ചർച്ചകൾ

സിദ്ദിഖ് ഇപ്പോള്‍ പറയുന്നതെല്ലാം കള്ളമാണെന്നും താനടക്കമുള്ള എല്ലാ അതിജീവിതമാരോടും ചെയ്തിരിക്കുന്നത് ബലാത്സംഗമാണെന്നും അവര്‍ പറഞ്ഞു. തന്റെ സമ്മതമില്ലാതെ ഉപദ്രവിച്ചയാളാണ് സിദ്ദിഖ്. അയാള്‍ നമ്പര്‍ വണ്‍ ക്രിമിനലാണ്. സ്വയം കണ്ണാടി നോക്കിയാല്‍ അദ്ദേഹത്തിന് ക്രിമിനലിനെ കാണാമെന്നും രേവതി പറഞ്ഞു.

‘ഇയാള്‍ കാരണം എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വപ്നവും മാനസികാരോഗ്യവുമാണ്. സഹായം ചോദിച്ച് ഞാന്‍ മുട്ടിയ വാതിലൊന്നും തുറന്നില്ല. എനിക്ക് എന്റെ അമ്മയെ അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളു. എനിക്ക് മാത്രമല്ല, എന്റെ പല സുഹൃത്തുകള്‍ക്കും അയാളില്‍ നിന്ന് ഇതേ അനുഭവമുണ്ടായിട്ടുണ്ട്,’ രേവതി പറഞ്ഞു.