15
Aug 2024
Mon
15 Aug 2024 Mon
Actress Minu Muneer made serious sexual allegations against Jayasuriya and Mukesh

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉണ്ടാക്കിയ വിവാദങ്ങള്‍ക്കിടെ നടനും എം.എല്‍.എയുമായ മുകേഷിനും നടന്‍ ജയസൂര്യക്കും എതിരേ അതിഗുരുതരമായ വെളിപ്പെടുത്തലുകളുമായി നടി മിനു മുനീര്‍. (Actress Minu Muneer made serious sexual allegations against Jayasuriya and Mukesh).
കിടക്ക പങ്കിട്ടാലേ അമ്മയില്‍ അംഗത്വം തരികയുള്ളുവെന്ന് നടന്‍ മുകേഷ് പറഞ്ഞതായും ജയസൂര്യ കെട്ടിപ്പിടിച്ച് ചുംബിച്ചെന്നുമാണ് നടിയുടെ വെളിപ്പെടുത്തല്‍. നടന്മാരായ മുകേഷും ജയസൂര്യയും ഉള്‍പ്പടെയുള്ള ഏഴുപേര്‍ ലൈംഗികമായി ഉപദ്രവിച്ചെന്നും നടി മിനു മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യത്തെ വില്ലന്‍ ജയസൂര്യയാണ്. തന്റെ ആദ്യ ചിത്രമായ ദേ ഇങ്ങോട്ട് നോക്കിയേയുടെ സെറ്റില്‍വച്ചാണ് ദുരനുഭവം. ടോയ്‌ലറ്റില്‍ നിന്ന് വരുമ്പോള്‍ പുറകില്‍ നിന്ന് വന്ന് കെട്ടിപ്പിടിച്ച് ജയസൂര്യ ചുണ്ടില്‍ ചുംബിച്ചു. അതോടെ ഞെട്ടിയ ഞാന്‍ അവിടെനിന്ന് പെട്ടന്ന് ഓടിപ്പോയി. പിന്നാലെ വന്ന് ജയയസൂര്യ തിരുവനന്തപുരത്തെ ഫ്‌ലാറ്റിലേക്ക് ക്ഷണിച്ചു. മിനുവിനെ എനിക്ക് താത്പര്യം ഉണ്ട്. യസ്, ഓര്‍ നോ എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നാണ് ജയസൂര്യ പറഞ്ഞതെന്നും നടി പറഞ്ഞു.

minu muneer

മൂന്ന് സിനിമയില്‍ അഭിനയിച്ചാല്‍ അമ്മയില്‍ മെമ്പര്‍ഷിപ്പ് കിട്ടും. ആറ് സിനിമ കഴിഞ്ഞതോടെ മെമ്പര്‍ഷിപ്പിനായി അന്നത്തെ അമ്മ പ്രസിഡന്റ് ഇന്നസെന്റിനെ കണ്ടു. അവിടെ എത്തിയപ്പോള്‍ താന്‍ അറിയാതെ അമ്മയില്‍ മെമ്പര്‍ഷിപ്പ് കിട്ടില്ലെന്ന് മുകേഷ് പറഞ്ഞു. മെമ്പര്‍ഷിപ്പ് തരാത്തതിനെ കുറിച്ച് പിന്നീട് ചോദിച്ചപ്പോള്‍ മിനുവിനെ കമ്മറ്റി മെമ്പര്‍മാര്‍ക്ക് ആര്‍ക്കും അറിയില്ലെന്നാണ് പറഞ്ഞത്. ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, മുകേഷ് എന്നിവരാണ് അറിയില്ലെന്ന് പറഞ്ഞ കമ്മിറ്റി അംഗങ്ങള്‍. ഇതിനിടെ കലണ്ടര്‍ സിനിമയുടെ സെറ്റില്‍വച്ച് മുറിയിലെത്തിയ മുകേഷ് കടന്നുപിടിച്ചതായും നടി ആരോപിച്ചു. എതിര്‍ത്തോടെ നിരവധി അവസരങ്ങള്‍ നഷ്ടമായെന്നും നടി പറഞ്ഞു.

minu muneer

പല സന്ദര്‍ഭങ്ങളിലായാണ് ലൈംഗിക പീഡനം നേരിട്ടത്. ലൊക്കേഷനില്‍ വച്ചാണ് കൂടുതലും ദുരനുഭവങ്ങളുണ്ടായത്. മുകേഷ് സെറ്റില്‍ വച്ച് മോശമായ രീതിയില്‍ സംസാരിച്ചു. ഇന്നസെന്റിനോട് പരാതി പറഞ്ഞപ്പോള്‍ അമ്മയില്‍ ചേരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അമ്മയില്‍ ചേരാന്‍ ശ്രമിച്ചപ്പോള്‍ മുകേഷും സംഘവും തടഞ്ഞു. താന്‍ അറിയാതെ നുഴഞ്ഞ് അമ്മയില്‍ കയറാമെന്ന് വിചാരിച്ചല്ലേ എന്ന് ചോദിച്ച മുകേഷ്, താന്‍ അറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്നും പറഞ്ഞു.

minu muneer

മുകേഷിനെയും ജയസൂര്യയെയും കൂടാതെ മണിയന്‍പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, ബിച്ചു എന്നിവര്‍ക്കെതിരെയും നടി ആരോപണം ഉന്നയിച്ചു. 2012ല്‍ തന്നെ താന്‍ ഇക്കാര്യം പുറത്തുപറഞ്ഞിരുന്നു. അന്നൊന്നും ആരും ഇത് ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്നും രാഷ്ട്രീയക്കാരാനായതുകൊണ്ടാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് മുകേഷ് ഇന്നലെ പറഞ്ഞതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യം വീണ്ടും തുറന്നുപറഞ്ഞതെന്നും മിനു പറഞ്ഞു.

അഡ്ജസ്റ്റുമെന്റുകള്‍ സഹിക്കാന്‍ കഴിയാതെ വന്നതോടെ മലയാള സിനിമയില്‍ നിന്നകന്നുവെന്നും താമസം ചെന്നൈയിലേക്ക് മാറ്റിയതായും മിനു മുനീര്‍ കൂട്ടിച്ചേര്‍ത്തു

Actress Minu Muneer revealed that actor com Polititian Mukesh MLA told her mother that she would only share a bed hugged and kissed Jayasurya. Minu Muneer told media that seven people including actors Mukesh and Jayasuriya sexually harassed her.