തൃശൂര്‍: പോലീസ് സേനയിലെ ആര്‍എസ്എസ്-ബിജെപി ലോബിയെക്കുറിച്ച് സൂചിപ്പിച്ച് സിപിഐ നേതാവ് വി.എസ് സുനില്‍കുമാര്‍.(Police role in Thrissur Pooram mess; Sunil Kumar saidm police played for BJP) ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിന് വേണ്ടി പൂരം അലങ്കോലമാക്കിയതില്‍ പൊലീസിന് പങ്കുണ്ടെന്ന് സുനില്‍കുമാര്‍ തുറന്നടിച്ചു.
|
പൂര വിവാദം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടിയായി. വിഷയത്തില്‍ നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പൂരം കലക്കിയതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടായിട്ടുണ്ട്. ഇതു യാദൃച്ഛികമായി സംഭവിച്ച കാര്യമല്ല. സംഭവത്തിലെ ഗൂഢാലോചന പുറത്തുവരണം. പൂരം വിവാദത്തില്‍ നടത്തിയ അന്വേഷണം ഇതുവരെയും പുറത്തുവന്നിട്ടില്ല. ഇതു പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും സുനില്‍ കുമാര്‍ അറിയിച്ചു.
ALSO READ: എസ്ഡിപിഐ ഇടപെടല്‍; ട്രെയ്‌നില്‍ വയോധികനെ മര്‍ദ്ദിച്ച ഗോരക്ഷാ ഗുണ്ടകളുടെ ജാമ്യം റദ്ദാക്കി
വെടിക്കെട്ട് വേണ്ടെന്നു വച്ചത് ആരാണെന്ന് ജനം അറിയണം. വൈകീട്ടോടെയാണ് പൊലീസിന്റെ കൃത്യവിലോപമുണ്ടായത്. അതുവരെ രംഗത്തില്ലാത്ത ബിജെപി സ്ഥാനാര്‍ഥി സ്ഥലത്ത് പ്രത്യക്ഷപ്പെടുകയും ചെയ്തു. സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നു വ്യക്തമാക്കുന്നതാണിത്.
അനിഷ്ടസംഭവങ്ങളില്‍ കമ്മിഷണര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. സംഭവത്തില്‍ എന്നെ ഉള്‍പ്പെടെ പ്രതിക്കൂട്ടിലാക്കിയിരുന്നു. എഡിജിപിക്ക് പങ്കുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിവാദം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ മൈലേജ് നല്‍കിയതായി റിപോര്‍ട്ടുകള്‍ പുറത്തവന്നിരുന്നു. പോലീസിലെ ഒരു വിഭാഗം ബിജെപിയുമായി ഗൂഡാലോചന നടത്തി കൃത്യമായ ആസൂത്രണത്തോടെ കളിക്കുകയായിരുന്നുവെന്ന സൂചനകളാണ് സുനില്‍ കുമാര്‍ നല്‍കിയിരിക്കുന്നത്. പോലീസ് സേനയ്‌ക്കെതിരായ പി വി അന്‍വറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ സുനില്‍ കുമാറിന്റെ തുറന്നു പറച്ചില്‍ ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രിക്ക് കൂടുതല്‍ തലവേദനയാവും.


