22
Sep 2024
Sat
22 Sep 2024 Sat
ram temple made raped

ലഖ്‌നോ: അയോധ്യ രാമക്ഷേത്രത്തിലെ തൂപ്പുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു. സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍.(Ram temple maid gang-raped; Eight people were arrested)  കോളജ് വിദ്യാര്‍ഥി കൂടിയാണ് ബലാല്‍സംഗത്തിനിരയായ യുവതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടില്‍ കൊണ്ടുചെന്നാക്കാമെന്ന് പറഞ്ഞ് വന്‍ഷ് ചൗധരിയെന്നയാളും സുഹൃത്തുകളും ചേര്‍ന്ന് തന്നെ കാറില്‍ കയറ്റിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതിക്കാരി പറയുന്നത്. വന്‍ഷ് ചൗധരിയെ നേരത്തേ പരിചയമുണ്ടായിരുന്നു.

ആഗസ്റ്റ് 16ാം തീയതിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വീട്ടില്‍ കൊണ്ടുചെന്നാക്കാമെന്ന് പറഞ്ഞ തന്നെ സ്ഥലങ്ങള്‍ കാണിക്കാമെന്ന് പറഞ്ഞ് ഒരു ഗസ്റ്റ്ഹൗസിലേക്കാണ് ആദ്യം കൊണ്ട് പോയത്. അവിടെ ഇയാളുടെ രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു. അവിടെ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. പിന്നീട് വന്‍ഷ് ചൗധരിയുടെ മൂന്ന് സുഹൃത്തുക്കള്‍ കൂടിയെത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.

ALSO READ: ചാനല്‍ ചര്‍ച്ചയ്ക്കിടെ സംഘപരിവാര പാനലിസ്റ്റിനെ തല്ലാനോങ്ങി മാധ്യമ പ്രവര്‍ത്തകന്‍; പിടിച്ചു മാറ്റി അവതാരക

ഗസ്റ്റ് ഹൗസില്‍ നിന്ന് ഭന്‍വീര്‍പൂരിലെ ഒരു ഗാരേജിലേക്ക് കൊണ്ടുപോയി. അവിടെവച്ചു പീഡനത്തിനിരയാക്കി. ആഗസ്ത് 18ന് ആണ് തന്നെ വിട്ടയച്ചത്.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ പൊലീസില്‍ പരാതി നല്‍കിയില്ല. എന്നാല്‍, ആഗസത് 25ാം തീയതി വന്‍ഷ് വീണ്ടും തന്നെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. ഇയാള്‍ക്കൊപ്പം ഉദിത് കുമാര്‍, സാത്രാം ചൗധരി എന്നീ രണ്ട് പേര്‍ കൂടിയുണ്ടായിരുന്നു. കാറില്‍ പിടിച്ചുകയറ്റിയാണ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍, കാര്‍ ഡിവൈഡറില്‍ ഇടിച്ചതോടെ താന്‍ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

പെണ്‍കുട്ടി അക്രമിക്കപ്പെട്ട സ്ഥലങ്ങളെല്ലാം ക്ഷേത്ര നഗരത്തിലെ അതീവ സുരക്ഷാ മേഖലകളാണ്. ആഗസ്ത് 26ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ അവര്‍ തയാറായില്ലെന്നും പെണ്‍കുട്ടി ആരോപിച്ചു.

എന്നാല്‍, സപ്തംബര്‍ രണ്ടാം തീയതി പെണ്‍കുട്ടിയുടെ പരാതിപ്രകാരം കേസെടുക്കുകയും പ്രതികളായ എട്ട് പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് അയോധ്യ കാന്റ് പൊലീസ് സ്റ്റേഷന്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് അമരേന്ദ്ര സിങ് പറയുന്നത്. പെണ്‍കുട്ടിക്ക് കേസിലെ പ്രതിയെ നാല് വര്‍ഷമായി അറിയാമായിരുന്നുവെന്നും അതു കൊണ്ടാണ് വിശ്വസിച്ച് കൂടെ പോയതെന്നും പോലിസ് വ്യക്തമാക്കി.