27
Oct 2024
Sun
27 Oct 2024 Sun
investigation report against adgp tabled on in assembly

തിരുവനന്തപുരം: പൂരം കലക്കല്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിടുന്ന എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. (ADGP MR Ajith Kumar has been replaced)അജിത് കുമാറിനെ ചുമതല ഇനി കെഎപി ബറ്റാലിയനില്‍ മാത്രമായി ഒതുങ്ങും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളും പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളും അന്വേഷിച്ച് സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് നടപടി. പകരം മനോജ് അബ്രഹാമിന് ചുമതല നല്‍കി. അന്വേഷണം തുടങ്ങി 32ആം ദിവസമാണ് നടപടി.

ഇതു സംബന്ധിച്ച തീരുമാനത്തില്‍ ഒപ്പിടുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ രാത്രി സെക്രട്ടേറിയറ്റിലെത്തി. നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് നിര്‍ണായക തീരുമാനം.

അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് ഇന്നലെയാണ് കൈമാറിയത്. എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ആര്‍എസ്എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുളള എഡിജിപിയുടെ വിശദീകരണം ഡിജിപി തളളിയിരുന്നു.

പിവി അന്‍വര്‍ ആരോപിച്ച റിദാന്‍, മാമി കേസുകളില്‍ പൊലീസിന് അന്വേഷണ വീഴ്ചയുണ്ടായെന്നായിരുന്നു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. റിദാന്‍ കേസിന്റെ അന്തിമ റിപ്പോര്‍ട്ടിലും മാമി തിരോധാന കേസിലെ ആദ്യ ഘട്ടത്തിലും അന്വേഷണ വീഴ്ചയുണ്ടായെന്നുമാണ് റിപ്പോര്‍ട്ടിലുളളത്.

എഡിജിപിക്കെതിരെ നടപടി വേണമെന്ന് സിപിഐയും ശക്തമായി ആവശ്യപ്പെട്ടിരുന്നു. നടപടി സ്വീകരിക്കണമെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ട് വേണമെന്ന സാങ്കേതിക വാദമാണ് ഇതുവരെ മുഖ്യമന്ത്രി ഉയര്‍ത്തിയത്. റിപോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് നടപടി.