30
Nov 2024
Tue
30 Nov 2024 Tue
Air India no more Halal food; If necessary, book in advance

ന്യൂഡല്‍ഹി: വിമാനങ്ങളില്‍ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ഇനിമുതല്‍ ഹലാല്‍ ഭക്ഷണം വിളമ്പില്ലെന്ന് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. വിമാനത്തിലെ ഹലാല്‍ മുദ്രയുള്ള ഭക്ഷണത്തിനെതിരെ സംഘ്പരിവാര്‍ സംഘടനകളില്‍നിന്നുയര്‍ന്ന വിദ്വേഷപ്രചാരണങ്ങള്‍ക്കിടെയാണ് എയര്‍ ഇന്ത്യയുടെ നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹലാല്‍ ഭക്ഷണം ഇനിമുതല്‍ വിമാനങ്ങളില്‍ പ്രത്യേക ഭക്ഷണമായിട്ടായിരിക്കും അറിയപ്പെടുക. ഇത് പ്രത്യേകമായി ബുക്ക് ചെയ്യേണ്ടതുണ്ടെന്നും കമ്പനി അറിയിച്ചു. ഇനിമുതല്‍, മുസ്‌ലിം ഭക്ഷണം (മുസ്‌ലിം മീല്‍എം – MOL) സ്റ്റിക്കര്‍ പതിച്ച ഭക്ഷണങ്ങള്‍ ഒരു പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഇതോടൊപ്പം സഊദി അറേബ്യയില്‍ സര്‍വിസ് നടത്തുന്ന എല്ലാ എയര്‍ ഇന്ത്യ വിമാനങ്ങളിലും ഹലാല്‍ ഭക്ഷണം ആയിരിക്കുമെന്നും വാര്‍ത്താകുറിപ്പിലുണ്ട്. ഹജ്ജ് തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന വിമാനത്തിലും ഹലാല്‍ ഡഭക്ഷണം ആയിരിക്കുമെന്നും കമ്പനി അറിയിച്ചു.

നേരത്തെ, എയര്‍ ഇന്ത്യ ഭക്ഷണത്തില്‍ മതപരമായ ലേബലിങ് നടത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് വിരുദുനഗറില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി മാണിക്കം ടാഗോര്‍ രംഗത്തെത്തിയിരുന്നു. എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ നിന്നുള്ള സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ച് ‘ഹിന്ദു’ അല്ലെങ്കില്‍ ‘മുസ്‌ലിം’ ഭക്ഷണം എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്ന് ചോദിച്ച എം.പി വിഷയം ഉന്നയിച്ച് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തെ സമീപിക്കുകയുണ്ടായി.

Air India no more Halal food; If necessary, book in advance