ഇംഫാല്‍: മണിപ്പൂരില്‍നിന്ന് പുറത്തുവരുന്നത് നടക്കുന്ന വാര്‍ത്തകള്‍. കുക്കികള്‍ ആറുപേരെ തട്ടിക്കൊണ്ടുപോയി. ആറുപേരില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. മൂന്ന് കുട്ടികളടക്കം ആറുപേരെയാണ് കുക്കികള്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ പത്ത് മാസം പ്രായമായ കുഞ്ഞും ഉള്‍പ്പെടും. ബാക്കിയുള്ള നാലുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഈ നാലുപേരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
|
തിങ്കളാഴ്ച 13 പേരുടെ മരണത്തിനിടയാക്കിയ ഏറ്റുമുട്ടലിന് പിന്നാലെ മണിപ്പൂരില്‍ സംഘര്‍ഷവും ഏറ്റുമുട്ടലും തുടരുകയാണ്. കാങ്പോക്പി, ഇംഫാല്‍ വെസ്റ്റ് ജില്ലകളുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാപക ആക്രമണങ്ങളാണ് നടക്കുന്നത്. വീടുകളും വ്യാപാര സ്ഥാപനങ്ങളും അഗ്നിക്കിരയാക്കി. ഇംഫാല്‍ വെസ്റ്റിലും ഇംഫാല്‍ ഈസ്റ്റിലും സംഘര്‍ഷവും ഏറ്റുമുട്ടലും തുടരുകയാണ്. ഇംഫാല്‍ വെസ്റ്റില്‍ കുക്കി സായുധ സംഘങ്ങള്‍ നടത്തിയ ആക്രമണത്തില്‍ മെയ്തി വിഭാഗത്തിലെ രണ്ടുപേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇവിടെ മെയ്തികള്‍ 48 മണിക്കൂര്‍ നേരത്തെ ബന്ദിന് ആഹ്വാനംചെയ്തു. കുക്കികള്‍ റോക്കറ്റ് ആക്രമണം നടത്തിയതായും വാര്‍ത്തകളുണ്ട്.
തിങ്കളാഴ്ച ജിരിബാമില്‍ കുക്കി വിഭാഗത്തിലെ 12 സായുധരെ വെടിവച്ചുകൊല്ലുകയായിരുന്നു. നടന്നത് ഏറ്റുമുട്ടല്ലലെന്നും വ്യാജ ഏറ്റുമുട്ടലാണെന്നും കുക്കികള്‍ ആരോപിച്ചു. ഗ്രാമങ്ങള്‍ക്ക് കാവല്‍നിന്നവരെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്നുമാണ് കുക്കികള്‍ പറയുന്നത്. കൊലപാതകങ്ങള്‍ക്ക് കുക്കികള്‍ പ്രതികാരം ചെയ്തേക്കുമെന്ന അഭ്യൂഹം ഇവിടെ ശക്തമാണ്. ജിരിബാമില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.
മേഖലയില്‍നിന്ന് അര്‍ധസൈനികരെ പിന്‍വലിക്കണമെന്ന് കുക്കികള്‍ ആവശ്യപ്പെട്ടു. സൈന്യം പ്രദേശം വിട്ടില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് കുക്കികളുടെ ഭീഷണി. സൈനികരെ ബഹിഷ്കരിക്കുമെന്ന് സോമികളും അറിയിച്ചിട്ടുണ്ട്.
Three babies, three women kidnapped in Manipur; Two people were killed; Current news





