01
Nov 2024
Sat
01 Nov 2024 Sat
petrol bomb thrown at theatre screening Amaran movie

ശിവകാര്‍ത്തികേയനും-സായി പല്ലവിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന അമരന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ മേലേപാളയത്തെ അലങ്കാര്‍ തിയേറ്ററിനു നേരെയാണ് ശനിയാഴ്ച പുലര്‍ച്ചെ പെട്രോള്‍ ബോംബെറിഞ്ഞത്. രണ്ടുപേരെത്തി തിയേറ്ററിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു രക്ഷപ്പെടുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസം അമരന്‍ സിനിമയ്‌ക്കെതിരേ കോയമ്പത്തൂരിലെ ശാന്തി തിയേറ്ററിനു മുന്നില്‍ നൂറോളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ദേശസ്‌നേഹത്തിന്റെ പേരില്‍ മുസ് ലിംകളെ രാജ്യദ്രോഹികളായി ചിത്രം വരച്ചുകാട്ടുകയാണെന്ന് എസ്ഡിപിഐ തമിഴ്‌നാട് സെക്രട്ടറി ഖാജാ ഹുസൈന്‍ ആരോപിക്കുകയും ചെയ്തിരുന്നു.

ഇതിനെതിരേ ബിജെപി രംഗത്തുവരികയും അമരന്‍ സിനിമ സ്‌കൂളുകളിലും കോളജുകളിലും പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് സിനിമ പ്രദര്‍ശിപ്പിച്ചിരുന്ന തിയേറ്ററിനു നേരെ പെട്രോള്‍ ബോംബേറ് ഉണ്ടായത്. സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് ശ്രമമാണ് നടക്കുന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്.

2014ല്‍ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ നടന്ന സൈനിക നീക്കത്തിനിടെ കൊല്ലപ്പെട്ട തമിഴ്നാട്ടില്‍ നിന്നുള്ള സൈനികനായ മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിത കഥയാണ് രാജ്കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്ത അമരന്‍ പറയുന്നത്. സിനിമ നിര്‍മിച്ച നടന്‍ കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഓഫിസിന് മുന്നിലും എസ്ഡിപിഐ പ്രവര്‍ത്തര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ചെന്നൈ അല്‍വാര്‍പേട്ടില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ 150ലേറെ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

READ ALSO: ഇസ്ലാമോഫോബിയ പരത്തുന്നു; ‘അമരന്‍’ സിനിമയ്‌ക്കെതിരേ പ്രതിഷേധവുമായി എസ്ഡിപിഐ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക