27
Nov 2024
Sun
27 Nov 2024 Sun
Dhanush Nayan Thara row

തമിഴ് സൂപ്പര്‍ താരങ്ങളായ നയന്‍ താരയും ധനുഷും തമ്മിലുള്ള പോര് സകല സീമകളും ലംഘിച്ചു മുന്നേറുന്നു. (Dhanush-Nayanthara fight intensifies; Rs 10 crore for just a 3-second video?) നെറ്റ് ഫ്‌ലിക്‌സില്‍ സംപ്രേഷണം ചെയ്യാനിരിക്കുന്ന ഡോക്യുമെന്ററിയിലെ മൂന്ന് സെക്കന്റ് വീഡിയോയെ ചൊല്ലിയാണ് തര്‍ക്കം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താന്‍ നിര്‍മിച്ച സിനിമയിലെ ഫൂട്ടേജ് ഉപയോഗിച്ചതിന് 10 കോടി രൂപയാണ് ധനുഷ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇനിന് മറുപടിയുമായി മൂന്ന് പേജ് വരുന്ന തുറന്ന കത്തുമായി നയന്‍താര രംഗത്തെത്തി. മൂന്ന് സെക്ക്ന്റ് വീഡിയോക്ക് ഇത്ര വലിയ തുക ചോദിച്ച ധനുഷിന്റെ പെരുമാറ്റം തന്നെ ഞെട്ടിച്ചുവെന്ന് നയന്‍താര കത്തില്‍ പറയുന്നു.

നയന്‍താര: ബിയോണ്ട് ദി ഫെയറിടെയില്‍ എന്ന ഡോക്യുമെന്ററിയില്‍ ധനുഷ് നിര്‍മിച്ച് വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത നയന്‍താര ചിത്രം ‘നാനും റൗഡി താനിലെ’ സീനുകള്‍ ഉപയോഗിച്ചുവെന്നതാണ് വിവാദത്തിന് ആധാരം. 2015ലെ സിനിമയില്‍ നിന്നുള്ള രംഗങ്ങള്‍ തന്റെ അനുമതി കൂടാതെ ഉപയോഗിച്ചുവെന്നാരോപിച്ചാണ് ധനുഷ് 10 കോടി ആവശ്യപ്പെട്ടത്. നയന്‍താരയുടെ ഭര്‍ത്താവ് വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്ത സിനിമയാണിത്.

ALSO READ: മരണാനന്തര പ്രാര്‍ഥനാ ചടങ്ങ് നടക്കവേ ‘മരിച്ചയാള്‍’ സദസ്സിലേക്ക് നടന്നെത്തി

കഴിഞ്ഞയാഴ്ച്ചയാണ് ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്തിറക്കിയത്. നാനും റൗഡി താനിലെ പാട്ടുകളും മറ്റും ഉപയോഗിക്കുന്നതിന് പല തവണ ധനുഷിനോട് അനുമതി ചോദിച്ചെങ്കിലു തന്നില്ലെന്നും അതേ തുടര്‍ന്നാണ് സിനിമയുമായി ബന്ധപ്പെട്ട് മൊബൈലില്‍ ചിത്രീകരിച്ച മൂന്ന് സെക്കന്റ് മാത്രമുള്ള ക്ലിപ്പ് ഉള്‍പ്പെടുത്തിയതെന്നും നയന്‍താര പറഞ്ഞു.

Nayan thara Dhanush

സിനിമാ രംഗത്തുള്ള നിരവധി പേര്‍ താനുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ തന്നു സഹകരിച്ചിരുന്നു. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സിനിയിലെ രംഗങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്തതില്‍ സങ്കടമുണ്ടെന്നും നയന്‍താര വ്യക്തമാക്കി.

അതിനിടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2016ലെ ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ വച്ച് നയന്‍താര ധനുഷിനോട് ക്ഷമ പറഞ്ഞ വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ നയന്‍താരയുടെ പ്രകടനം ധനുഷ് ഇഷ്ടപ്പെട്ടിരുന്നില്ല. ഷൂട്ടിങ്ങിനിടെ സെറ്റില്‍ ധനുഷ് എത്തി നയന്‍താരയുടെ അഭിനയം മെച്ചപ്പെടുത്താന്‍ അവരോട് ആവശ്യപ്പെട്ടിരുന്നു എന്ന് അന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

ബധിരയായ ആ കഥാപാത്രത്തിന് ഏറെ പ്രശംസകള്‍ നേടിയ നയന്‍താരയ്ക്ക് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. അവാര്‍ഡ് വാങ്ങാന്‍ വേദിയിലെത്തിയ നയന്‍താര തന്റെ പ്രകടനം ധനുഷിന് ഇഷ്ടപ്പെടാത്തത്തില്‍ ക്ഷമ ചോദിക്കുകയും അടുത്ത തവണ ഞാന്‍ മെച്ചപ്പെടുത്താം എന്ന് പറയുകയും ചെയ്തിരുന്നു. അത്ര പ്രസന്നമല്ലാത്ത മുഖഭാവങ്ങളോടെയാണ് ധനുഷ് അന്ന് സദസിലിരുന്നത്. ‘എനിക്ക് ഈ അവസരത്തില്‍ ധനുഷിനോട് ക്ഷമ പറയാനുണ്ട്. കാരണം നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ എന്റെ പ്രകടനം ധനുഷ് തീര്‍ത്തും വെറുത്തിരുന്നു. എന്റെ പ്രകടനം താങ്കളെ നിരാശപ്പെടുത്തിയതില്‍ സോറി ധനുഷ്, അടുത്ത തവണ ഞാന്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കാം.” എന്നാണ് നയന്‍താര അന്ന് വേദിയില്‍ സംസാരിച്ചത്.

നാനും റൗഡി താന്‍ റിലീസ് ചെയ്തു ഇത്രകാലം കഴിഞ്ഞിട്ടും ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടരുന്നുവെന്നാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

‘നാനും റൗഡി താന്‍ റിലീസ് ചെയ്തിട്ട് ഏകദേശം 10 വര്‍ഷമായി. ‘ലോകത്തിനു മുന്നില്‍ നന്മയുടെ മുഖംമൂടി ധരിച്ച ഒരാള്‍ ഉള്ളില്‍ ഇത്രയും നീചമായ വെറുപ്പ് സൂക്ഷിക്കുന്നത് അത്ഭുതം തന്നെ. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ നിങ്ങള്‍ക്ക് ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്ന സിനിമ നിങ്ങള്‍ക്ക് സമ്മാനിച്ചവരെക്കുറിച്ച് നിങ്ങള്‍ പറഞ്ഞ വാക്കുകള്‍ ഞങ്ങളില്‍ ഇന്നും ഉണങ്ങാത്ത മുറിവാണ്. സിനിമയെക്കുറിച്ച് നിങ്ങള്‍ പറഞ്ഞ എല്ലാ നീചമായ കാര്യങ്ങളും ഞാന്‍ മറന്നിട്ടില്ല. പ്രീറിലീസിനു തൊട്ടുമുന്‍പ് നിങ്ങള്‍ പറഞ്ഞ കാര്യങ്ങളും ചിത്രം വന്‍ ഹിറ്റായപ്പോള്‍ നിങ്ങളുടെ ഈഗോയ്ക്ക് മുറിവേറ്റു എന്ന് നിങ്ങള്‍ പറഞ്ഞതും പലരും പറഞ്ഞു ഞാനറിഞ്ഞിരുന്നു. ഈ സിനിമ വിജയിച്ചതിലുള്ള നിങ്ങളുടെ അതൃപ്തി 2016 ഫിലിംഫെയര്‍ അവാര്‍ഡ് ഫംഗ്ഷനില്‍ പങ്കെടുത്ത സാധാരണക്കാര്‍ക്ക് പോലും വ്യക്തമായിരുന്നു.’ നയന്‍താര ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

നയന്‍താരയും ധനുഷും തമ്മിലുള്ള പ്രശ്‌നം നാനും റൗഡി താന്‍ എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ തന്നെ തുടങ്ങിയതാണെന്നും ആ സിനിമ വിജയിച്ചതില്‍ ധനുഷിന് അമര്‍ഷം ഉണ്ടായിരുന്നു എന്നും നയന്‍ താര വ്യക്തമാക്കി. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇന്നാണ് നടനും സംവിധായകനും നിര്‍മ്മാതാവുമായ ധനുഷിനെതിരെ നയന്‍താര 3 പേജുള്ള ഒരു കുറിപ്പ് പങ്കുവച്ചത്.