സംസ്‌കാര ചടങ്ങ് സമയത്ത് മരണപ്പെട്ടവര്‍ പ്രിയപ്പെട്ടവരെ സന്ദര്‍ശിക്കുമെന്ന് പലരും വിശ്വസിക്കുന്നുണ്ട്. ( Gujarat Man Walks Into Prayer Meet In His Memory) ഗുജറാത്തിലെ മെഹ്‌സാനയില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ സമാനമായ ഒരു സംഭവമാണ് നടന്നത്. എന്നാല്‍, ഇവിടെ ചടങ്ങിനെത്തിയത് ജീവനോടെയാണെന്ന് മാത്രം.
|
ഒക്ടോബര്‍ 27ന് ആണ് നരോദയിലെ വീട്ടില്‍ നിന്ന് 43 വയസ്സുകാരനായ ബ്രിജേഷ് സുതാറിനെ കാണാതായത്. കുടുംബം പല സ്ഥലത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.
ബ്രിജേഷിനെ കാണാതായി രണ്ടാഴ്ച്ചയ്ക്കു ശേഷം നവംബര്‍ 10ന് സബര്‍മതി പാലത്തിന് സമീപം ഒരു മൃതദേഹം കണ്ടെത്തി. അഴുകിത്തുടങ്ങിയിരുന്ന മൃതദേഹം തിരിച്ചറിയുന്നതിന് ബ്രിജേഷിന്റെ ബന്ധുക്കളെ പോലീസ് വിളിച്ചുവരുത്തി. മൃതദേഹത്തിന്റെ രൂപവും വലുപ്പവുമൊക്കെ ഏറെക്കുറെ ബ്രിജേഷിന്റേതിന് സമാനമായിരുന്നു. അതുകൊണ്ട് തന്നെ ബന്ധുക്കള്‍ കരുതിയത് അത് ബ്രിജേഷിന്റെതാണെന്നായിരുന്നു.
സാമ്പത്തിക പ്രതിസന്ധി കാരണം മാനസികാരോഗ്യം തകര്‍ന്ന നിലയിലായിരുന്നു സുതാര്‍.
മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കള്‍ അടക്കം ചെയ്തു. തുടര്‍ന്ന് മരിച്ചയാളെ അനുസ്മരിക്കുന്നതി് വെള്ളിയാഴ്ച്ച ഒരു പ്രാര്‍ഥനാ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായത് സംഭവിച്ചത്. ബന്ധുക്കളെയും പോലീസിനെയുമൊക്കെ ഞെട്ടിച്ച് കൊണ്ട് ബ്രിജേഷ് ചടങ്ങിലേക്ക് നടന്നെത്തി.
”’ഞങ്ങള്‍ അവന് വേണ്ടി എല്ലായിടത്തും തിരഞ്ഞിരുന്നു. ഫോണ്‍ സ്വിച്ചോഫായിരുന്നു. തുടര്‍ന്ന് പോലീസ് ഒരു മൃതദേഹം കാണിച്ചുതന്നു. അത് ആകെ തടിച്ചുവീര്‍ത്ത നിലയിലായിരുന്നു. ഞങ്ങള്‍ അത് അവന്റെതാണെന്ന് കരുതി ഏറ്റവാങ്ങി അടക്കം ചെയ്തു”- ബ്രിജേഷിന്റെ മാതാവ് പറഞ്ഞു.
അതേസമയം, ബ്രിജേഷിന്റെ തിരിച്ചുവരവോടെ പോലീസ് പുലിവാല് പിടിച്ചിരിക്കുകയാണ്. ആരുടെ മൃതദേഹമാണ് അടക്കം ചെയ്തത് എന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് പോലീസ്. കഴിഞ്ഞ മാസം അപ്രത്യക്ഷമായ ശേഷം ബ്രിജേഷ് എവിടെയായിരുന്നുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





