22
Nov 2024
Sat
22 Nov 2024 Sat
kollam student death

ചാത്തന്നൂര്‍: ഒരാഴ്ച്ച മുമ്പ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. (Missing student found dead in Kollam river)  കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ വരിഞ്ഞം കരൂര്‍കളങ്ങരയില്‍ തുണ്ടുവിളവീട്ടില്‍ രവിയുടെ മകന്‍ അച്ചു (17) വിന്റെ മൃതദേഹമാണ് അടുതലയാറ്റില്‍ മണ്ണയം പാലത്തിന് സമീപം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ 23ന് വീട്ടില്‍ നിന്നും കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയതായിരുന്നു. പിന്നീട് മടങ്ങിയെത്തിയില്ല. കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പൊലീസ് അന്വേഷണത്തില്‍ അച്ചുവിനൊപ്പം ഉണ്ടായിരുന്ന കൂട്ടുകാര്‍ തങ്ങളോടൊപ്പമുണ്ടായിരുന്നില്ല എന്ന മൊഴിയാണ് നല്‍കിയത്. സംശയം തോന്നിയ പൊലിസ് സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും കൂട്ടുകാരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.

ALSO READ: ഇ അബൂബക്കറിന് സ്റ്റാന്‍ സ്വാമിയുടെ അനുഭവമുണ്ടാവുമോ എന്ന് ഭയക്കുന്നു; ഉടന്‍ ജാമ്യം അനുവദിക്കണമെന്ന് മകന്‍ തലാല്‍

കൂട്ടുകാര്‍ പറയുന്നത് കളവാണെന്ന് മനസ്സിലാക്കിയ പോലീസ് വീണ്ടും നടത്തിയ ചോദ്യംചെയ്യലില്‍ അച്ചു ആറ്റില്‍ അപകടത്തില്‍പെട്ടെന്ന് വ്യക്തമാകുകയായിരുന്നു. മൂന്ന് കൂട്ടുകാരുമൊത്ത് അടുതല ആറ്റില്‍ മണ്ണയം കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു അച്ചു. അതിനിടെ ആറ്റില്‍ മുങ്ങിത്താഴ്ന്നതായും പേടിച്ച് ആരോടും പറഞ്ഞില്ലെന്നും കൂട്ടുകാര്‍ പൊലീസിനോട് സമ്മതിക്കുകയായിരുന്നു.

തുടര്‍ന്ന് വെള്ളിയാഴ്ച അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ സംഘം നടത്തിയ തെരച്ചിലില്‍ ഇത്തിക്കരയാറ്റില്‍ മണ്ണയം പാലത്തിന് സമീപം മൃതദേഹം കണ്ടെടുത്തു. പാരിപ്പള്ളി പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ് : അംബിക.