29
Dec 2024
Thu
29 Dec 2024 Thu
Meesho

ബെംഗളൂരു: ഇ കൊമേഴ്‌സ് ആപ് മീഷോയിലെ പഴുതുകള്‍ ഉപയോഗിച്ച് വന്‍ തുക തട്ടി മൂവര്‍ സംഘം. (Massive fraud on e-commerce app Meesho; Three arrested for defrauding Rs 5.5 crore) വ്യാജ അക്കൗണ്ട് നിര്‍മിച്ച് 5.5 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ 3 പേരെ ഗുജറാത്തില്‍ നിന്ന് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുജറാത്ത് സ്വദേശികളാണ് പിടിയിലായ മൂന്നുപേരും. ഇവരില്‍ നിന്ന് 25 ലക്ഷം രൂപ പിടിച്ചെടുത്തു.

സൂറത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓം സായി ഫാഷന്‍ എന്ന കമ്പനിയുടെ മറവിലാണ് പ്രതികള്‍ തട്ടിപ്പു നടത്തിയത്. ആപ്പില്‍ ഉപഭോക്താക്കളെന്ന പേരില്‍ വ്യാജ അഡ്രസുകള്‍ നല്‍കി ഇവര്‍ ഒട്ടേറെ അക്കൗണ്ടുകളുണ്ടാക്കുകയാണ് ആദ്യം ചെയ്തത്.

ALSO READ: യൂട്യൂബര്‍ തൊപ്പിയെ മയക്കു മരുന്ന് കേസില്‍ പ്രതിചേര്‍ക്കില്ലെന്ന് പോലീസ്

ശേഷം ഓംസായി ഫാഷന്റെ വിവിധ തുണിത്തരങ്ങള്‍ ഈ അക്കൗണ്ടുകളില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തു. കേടുപാടുകള്‍ സംഭവിച്ച തുണിത്തരങ്ങളാണ് വിതരണത്തിനായി കൈമാറിയത്. എന്നാല്‍ നിലവിലില്ലാത്ത അഡ്രസുകളായതിനാല്‍ ഇവ തിരിച്ചെത്തി.

തിരിച്ചെത്തിയ തുണിത്തരങ്ങള്‍ക്കു, ഷിപ്പിങിനിടെ കേടുപാടുകള്‍ സംഭവിച്ചതാണെന്നു വിഡിയോ ചിത്രീകരിച്ച് ഇ കൊമേഴ്‌സ് കമ്പനിയില്‍ നിന്നു പണം തട്ടുകയായിരുന്നു. തട്ടിപ്പ് കണ്ടെത്തിയതോടെ മീഷോ ബംഗളൂരു സൈബര്‍ ക്രൈം പൊലീസിനു പരാതി നല്‍കി.

ഈ വര്‍ഷം ജനുവരിക്കും ജുലൈക്കും ഇടയിലാണ് തട്ടിപ്പ് നടന്നത്. ദിവസം 2,500ഓളം ഓര്‍ഡറുകളാണ് വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് നല്‍കിയത്.

മീഷോ നത്തിയ അര്‍ധവാര്‍ഷിക ഓഡിറ്റിങിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. സംശയകരമായ ഇടപാട് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ ഓം സായി ഫാഷനുമായി ബന്ധപ്പെട്ട രണ്ട് അക്കൗണ്ടുകളിലേക്കാണ് പണം പോയതെന്ന് വ്യക്തമായി.

2023ല്‍ ഇതേ സംഘം മറ്റൊരു ഇ കൊമേഴ്‌സ് കമ്പനിയില്‍ നിന്ന സമാന തട്ടിപ്പ് നടത്തിയിരുന്നു. അന്ന് 56 ലക്ഷം രൂപയാണ് ഇവര്‍ പറ്റിച്ചെടുത്തത്. പക്ഷേ, ആ കേസില്‍ സംഘത്തെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.