15
Dec 2024
Sat
15 Dec 2024 Sat
Gaza ceasefire

ഇസ്താംബൂള്‍: ഗസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന്‍ വയ്ക്കുന്നു. (Hamas says it is ready to hand over Gaza rule to Fatah if Israeli forces withdraw completely; progress in ceasefire talks) ഹമാസ, ഇസ്രായേല്‍ എന്നിവരുമായി മധ്യസഥ രാജ്യങ്ങള്‍ ചര്‍ച്ച പുനരാരംഭിച്ചതായി മുതിര്‍ന്ന ഹമാസ നേതാവ ബസ്സാം നയീം അറിയിച്ചു. 14 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ ഏറെക്കുറെ പൂര്‍ണതയിലെത്തിയതായി അദ്ദേഹം ഇസതാംബൂളില്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശാശ്വത വെടിനിര്‍ത്തല്‍, ഇസ്രായേല്‍ സേനയുടെ പൂര്‍ണപിന്മാറ്റം, ഗസയില്‍നിന്ന പലായനം ചെയ്തവരെ തിരിച്ചുവരാന്‍ അനുവദിക്കുക തുടങ്ങിയ ഹമാസ് നേരത്തേ മുന്നോട്ടുവെച്ച സുപ്രധാന ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കും. എന്നാല്‍, ഗസയുടെ ഭരണം സംബന്ധിച്ചും ഇസ്രായേല്‍ സേന പിന്മാറേണ്ടതിന്റെ സമയക്രമത്തിലും വിട്ടുവീഴ്ചയ്ക്ക് തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ഐഎഎസുകാര്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് ലക്ഷ്യമിട്ട് മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ ഗോപാല കൃഷ്ണനെ രക്ഷിക്കാന്‍ ശ്രമം ; ഗുരുതര ആരോപണങ്ങള്‍ ഒഴിവാക്കി

പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങളൊന്നും ഹമാസിന്റെ മുന്നിലില്ല. ഇസ്രായേലിന് ആഗ്രഹമുണ്ടെങ്കില്‍ കരാറുണ്ടാക്കുക അസാധ്യമല്ല. ആത്യന്തികമായി ഫിലഡെല്‍ഫിയ ഇടനാഴിയില്‍നിന്ന് ഇസ്രായേല്‍ സേന പിന്മാറുകയും ഈജിപ്തുമായുള്ള റഫ അതിര്‍ത്തി അടിയന്തരമായി തുറക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമായാല്‍ ഗസ ഭരണം എങ്ങനെ ആയിരിക്കണമെന്നതു സംബന്ധിച്ച് ഫത്ഹുമായി ഹമാസ് ധാരണയിലെത്തിയിട്ടുണ്ട്. ഗസ ഭരണം ഉപേക്ഷിക്കാന്‍ ഹമാസ് തയാറാണ്. എന്നാല്‍, ഇസ്രായേല്‍ അധിനിവേശത്തിനെതിരായ പ്രതിരോധം അവസാനിപ്പിക്കില്ല. അധിനിവേശം ഏതുവിധേനയും ചെറുക്കാന്‍ ഫലസ്തീനികള്‍ക്ക് അവകാശമുണ്ടെന്നും നയീം കൂട്ടിച്ചേര്‍ത്തു.

ഹമാസും ഫത്ഹും ഗസയിലെ മറ്റു പ്രതിരോധ സംഘടനാ പ്രതിനിധികളുമൊക്കെ ചേര്‍ന്ന സംയുക്ത സമിതി രൂപീകരിച്ച് അധികാര കൈമാറ്റം നടത്താനാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഈജിപ്തുമായി നടന്ന ചര്‍ച്ചകളില്‍ ധാരണയായിട്ടുണ്ട്. പോപുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുമായി ഹമാസ് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി.

യു.എസ് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഖത്തര്‍ പ്രധാനമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ആല്‍ഥാനി എന്നിവരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന്‍ വെച്ചത്.

വെടിനിര്‍ത്തല്‍ ഉറപ്പാക്കുക, ട്രംപ പ്രസിഡന്റായി സഥാനാരോഹണം ചെയ്യും മുമ്പ ബന്ദികളെ മോചിപ്പിക്കുക എന്നീ കാര്യങ്ങളിലാണ വിറ്റകോഫ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത.

ഇസ്രായേല്‍ ആക്രമണത്തില്‍ 44,600 പേരാണ ഇതുവരെ ഗസ്സയില്‍ കൊല്ലപ്പെട്ടത. പരിക്കേറ്റവരുടെ എണ്ണം 1,06,000 ആയി.