ലഖ്നോ: അധ്യാപകരുടെ ശുചിമുറിയിലെ ബള്‍ബ് ഹോള്‍ഡറില്‍ ഒളിക്യാമറ സ്ഥാപിച്ച സ്‌കൂള്‍ ഡയറക്ടര്‍ അറസ്റ്റില്‍. നോയിഡയിലെ സെക്ടര്‍ 70ലെ ലേണ്‍ വിത്ത് ഫണ്‍ എന്ന പ്ലേ സ്‌കൂളിലാണ് സംഭവം.
|
അധ്യാപകര്‍ ശുചിമുറിയില്‍ കയറുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ തന്റെ കമ്പ്യൂട്ടറിലൂടെയും മൊബൈല്‍ ഫോണിലൂടെയും ഡയറക്ടര്‍ വീക്ഷിക്കുന്നുണ്ടായിരുന്നു. ക്യാമറ കണ്ടെത്തിയ അധ്യാപികയാണു പൊലീസില്‍ വിവരമറിയിച്ചത്.
തിങ്കളാഴ്ച ശുചിമുറിയിലെ ബള്‍ബ് ഹോള്‍ഡറില്‍ അസ്വാഭാവികമായ മങ്ങിയ വെളിച്ചം അധ്യാപികയുടെ ശ്രദ്ധയില്‍പ്പെട്ടു. വിശദമായി പരിശോധിച്ചപ്പോഴാണ് ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയത്.
ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനെത്തി പരിശോധിച്ച് ക്യമറയാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് വിവരം സ്‌കൂള്‍ ഡയറക്ടര്‍ നവനീഷ് സഹായിയെയും കോര്‍ഡിനേറ്ററെയും അറിയിച്ചെങ്കിലും ഇരുവരും യാതൊരു ഇടപെടലും നടത്തിയില്ല.
അധ്യാപികയുടെ പരാതിയെ തുടര്‍ന്ന് നോയിഡ സെന്‍ട്രല്‍ ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ (ഡിസിപി) ശക്തി മോഹന്‍ അവസ്തി അന്വേഷണം ആരംഭിച്ച് കേസ് റജിസ്റ്റര്‍ ചെയ്തു.
ക്യാമറ പ്രവര്‍ത്തനക്ഷമമാണെന്നും ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യാതെ തത്സമയം സംപ്രേഷണം ചെയ്യുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.
തുടര്‍ന്നാണ് ഡയറക്ടര്‍ നവനീഷ് സഹായിയെ അറസ്റ്റ് ചെയ്തത്. സെക്യൂരിറ്റി ജീവനക്കാരനാണ് ഡയറക്ടറാണ് ക്യമറ സ്ഥാപിച്ചതെന്ന് പൊലീസിനോട് പറഞ്ഞത്. 22,000 രൂപക്കാണ് ഓണ്‍ലൈനില്‍നിന്ന് ഒളിക്യാമറ വാങ്ങിയതെന്ന് സ്‌കൂള്‍ ഡയറക്ടര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. നേരത്തേ സ്‌കൂളിലെ ശുചിമുറിയില്‍നിന്ന് ഒളിക്യാമറ കണ്ടെത്തിയിരുന്നു. അന്വേഷണം നടക്കുന്നതിനാല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ALSO WATCH





