24
Dec 2024
Thu
24 Dec 2024 Thu

ഹൈദരാബാദ്: തെലങ്കാനയില്‍ എസ്ഐയെയും പോലീസുകാരിയെയും മരിച്ച നിലയില്‍ കണ്ടെത്തി. സബ് ഇന്‍സ്‌പെക്ടര്‍ സായ് കുമാറും കോണ്‍സ്റ്റബിള്‍ ശ്രുതിയും ആണ് മരിച്ചത്. കാമറെഡ്ഡി സദാശിവനഗര്‍ മണ്ഡലത്തിലെ അഡ്‌ലൂരിലുള്ള എല്ലറെഡ്ഡി വലിയ കുളത്തിലായിരുന്നു ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ അര്‍ധരാത്രിയോടെയാണ് കമറെഡ്ഡി ജില്ലയിലെ അഡ്‌ലൂര്‍ എല്ലാറെഡ്ഡി തടാകത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോണ്‍സ്റ്റബിള്‍ ജോലി ചെയ്തിരുന്ന സ്റ്റേഷനു തൊട്ടടുത്തുള്ള മറ്റൊരു പോലീസ് സ്റ്റേഷനിലെ എസ്.ഐ ആണ് സായികുമാര്‍.

നിഖില്‍ എന്ന കമ്പ്യൂട്ടര്‍ ഓപ്പറേറ്ററും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നിരുന്നാലും പോലീസ് തിരച്ചില്‍ ശ്രമങ്ങള്‍ തുടരുന്നതിനാല്‍ അദ്ദേഹത്തിന്റെ നില സ്ഥിരീകരിച്ചിട്ടില്ല. എസ്‌ഐയുടെ അടക്കം മൂന്നു പേരുടെയും മൊബൈല്‍ ഫോണുകളും മറ്റ് വസ്തുക്കളും തടാകക്കരയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

തടാകത്തില്‍ നിഖിലിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. രണ്ടു പേരുടെയും മരണത്തിന് പിന്നിലെ കാരണമോ, കാണാതായ നിഖിലിന് ഇവരുമായുള്ള ബന്ധമെന്തെന്നോ വ്യക്തമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

woman constable and male police officer found dead

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക