14
Jan 2025
Sat
14 Jan 2025 Sat
More arrests will be made in Pathanamthitta POCSO case

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട: പത്തനംതിട്ട പോക്‌സോ കേസില്‍ 62 പേരുടെ പേര് വിവരങ്ങള്‍ പെണ്‍കുട്ടി പറഞ്ഞതോടെ കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍. ഇന്നലെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്. പെണ്‍കുട്ടി ദലിത് വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ എസ്.സി, എസ്.ടി വിഭാഗത്തിന്നേര്‍ക്കുള്ള അതിക്രമം തടയല്‍ വകുപ്പും ചേര്‍ക്കും. സന്ദീപ്, വിനീത്, സുബിന്‍ എന്നിവരുള്‍പ്പെടെ അഞ്ചുപേരാണ് നിലവില്‍ അറസ്റ്റിലായത്. ഇവരെ റാന്നി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

13 വയസ് മുതല്‍ ലൈംഗിക പീഡനത്തിന് ഇരയായെന്നും 60 ലധികം പേര്‍ പീഡിപ്പിച്ചുവെന്നുമാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി. സന്നദ്ധ സംഘടനയോട് തനിക്ക് പലതും തുറന്നു പറയാനുണ്ടെന്ന് പെണ്‍കുട്ടി തന്നെയാണ് അറിയിച്ചതെന്നപം അവരാണ് തങ്ങളെ പെണ്‍കുട്ടിയെ ഏല്‍പ്പിച്ചതെന്നും സി.ഡബ്ല്യു.സി ചെയര്‍മാന്‍ അഡ്വ.രാജീവ് പറഞ്ഞു.

വീടുമായി അടുപ്പമുള്ള ആളുകളാണ് ആദ്യം പീഡിപ്പിച്ചതെന്നാണ് മൊഴി. അച്ഛന്റെ മൊബൈല്‍ ഫോണ്‍ വഴിയാണ് പെണ്‍കുട്ടി ആളുകളെ ബന്ധപ്പെട്ടിരുന്നത്. കായികതാരമായ പെണ്‍കുട്ടിയെ പരിശീലകരും പീഡിപ്പിച്ചു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അഞ്ചുപേരുടെ അറസ്റ്റിലേക്ക് എത്തിയത്. 42 പേരുടെ ഫോണ്‍ നമ്പറുകള്‍ പെണ്‍കുട്ടി അച്ഛന്റെ ഫോണില്‍ സേവ് ചെയ്തിരുന്നു.

കേസില്‍ എട്ട് പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്യും. പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

കേസില്‍ വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല.

More arrests will be made in Pathanamthitta POCSO case