15
Jan 2025
Sat
15 Jan 2025 Sat
man and wife awarded life imprisonment for killing grandmother

മണ്ണാര്‍ക്കാട് നോമ്പുകഞ്ഞിയില്‍ വിഷം കലര്‍ത്തി നല്‍കി വയോധികയെ കൊന്ന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ചെറുമകനും ഭാര്യക്കും ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തോട്ടര സ്വദേശിനിയായ നബീസയെ കൊന്ന കേസിലാണ് 9 വര്‍ഷത്തിനു ശേഷം മകന്റെ മകന്‍ ബഷീര്‍, ഇയാളുടെ ഭാര്യ ഫസീല എന്നിവരെ കോടതി ശിക്ഷിച്ചത്. തെളിവ് നശിപ്പിച്ചതിന് ഒന്നാം പ്രതി ബഷീറിന് ഏഴ് വര്‍ഷം അധിക ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.(man and wife awarded life imprisonment for killing grandmother)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നോമ്പ് തുറക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് 71കാരിയായ നബീസയെ ഇരുവരും കൊലപ്പെടുത്തിയത്. ആദ്യശ്രമം പരാജയപ്പെട്ടതോടെ രാത്രി ബലമായി വായിലേക്ക് വിഷം ഒഴിച്ചുനല്‍കുകയും ചെയ്തു.

ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ച മൃതദേഹം തൊട്ടടുത്ത് ദിവസം റോഡിലുപേക്ഷിക്കുകയായിരുന്നു. എഴുത്തും വായനയും അറിയാത്ത നബീസയുടെ സഞ്ചിയില്‍ നിന്നും കണ്ടെടുത്ത കത്താണ് അന്വേഷണത്തില്‍ വഴിത്തിരിവായതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം റോഡരികില്‍ കണ്ട കാര്യം ബഷീര്‍ തന്നെയായിരുന്നു പോലീസിനോട് വിളിച്ചു പറഞ്ഞത്. സംഭവത്തില്‍ ദുരൂഹത കണ്ടെത്തിയ പോലീസ് കേസന്വേഷണത്തിനെന്ന വ്യാജേന പ്രതികളെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

തൃപ്പുണ്ണിത്തറയില്‍ പര്‍ദ്ദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്ത് പണവും ആഭരണവും കവര്‍ന്ന കേസിലും കല്ലേക്കാട് ബ്ലോക്കോഫിസിനു സമീപത്തെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസും അടക്കമുള്ള നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഫസീല. ഈ വിവരമറിയാവുന്ന നബീസയ്ക്ക് ഫസീലയോട് താല്‍പര്യമുണ്ടായിരുന്നില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പോലീസ് കണ്ടെത്തി. ബഷീറിന്റെ മാതാപിതാക്കളുടെ മരണത്തിലും ഫസീലയ്ക്ക് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക