26
Feb 2025
Fri
26 Feb 2025 Fri

ഭോപാല്‍: സെക്‌സിലേര്‍പ്പെടാത്ത കാലത്തോളം ഭാര്യ മറ്റൊരാളുമായി പ്രണയത്തിലായതു കൊണ്ട് മാത്രം അവിഹിതമാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ശാരീരികബന്ധമില്ലാതെ പരപുരുഷനോട് പ്രണയമോ അടുപ്പമോ തോന്നിയാല്‍ അത് അവിഹിത ബന്ധമായി കണക്കാക്കാനാകില്ലെന്നും അവര്‍ തമ്മില്‍ ലൈംഗിക ബന്ധം നടന്നാല്‍ മാത്രമെ ‘അവിഹിതം’ ആകൂവെന്നും മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി.എസ്. അലുവാലിയയുടെ ബെഞ്ച് വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മറ്റൊരാളുമായി പ്രണയത്തിലായതിനാല്‍ ഭാര്യയ്ക്ക് ജീവനാംശത്തിന് അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് നല്‍കിയ അപ്പീല്‍ തള്ളിയാണ് കോടതിയുടെ നടപടി. ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മാത്രമേ അതിനെ അവിഹിതബന്ധമെന്ന് നിര്‍വചിക്കാന്‍ പറ്റുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.

നേരത്തെ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി 4,000 രൂപ നല്‍കാന്‍ മധ്യപ്രദേശിലെ കുടുംബ കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന്റെ തുച്ഛമായ വരുമാനം ജീവനാംശം നിഷേധിക്കുന്നതിനുള്ള മാനദണ്ഡമായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി പ്രസ്താവിച്ചു. ഭാര്യയ്ക്ക് 4,000 രൂപ ജീവനാംശം നല്‍കാന്‍ ചിന്ദ്‌വാഡ കുടുംബകോടതി പ്രിന്‍സിപ്പല്‍ ജഡ്ജ് ആണ് ഉത്തരവിട്ടത്. തനിക്ക് 8,000 രൂപ മാത്രമേ വരുമാനമുള്ളൂവെന്നും അതിനാല്‍ ജീവനാംശം നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു ഭര്‍ത്താവ് വാദിച്ചത്. ഭാര്യ മറ്റൊരാളുമായി പ്രണയത്തിലാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. എന്നാല്‍, ഹര്‍ജിക്കാരന്‍ ഹാജരാക്കിയ സാലറി സര്‍ട്ടിഫിക്കറ്റിന് വിശ്വാസതയില്ലെന്ന് നിരീക്ഷിച്ചാണ് ഭര്‍ത്താവിന്റെ വാദം കോടതി തള്ളിയത്.

Wife’s love for another man not adultery without physical relationship: Madhya Pradesh High Court