22
Mar 2025
Tue
22 Mar 2025 Tue
Riyad court again postponed Abdul Rahim release case

സൗദി ബാലനെ അബദ്ധത്തില്‍ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ റദ്ദാക്കപ്പെട്ടിട്ടും മോചനം സാധ്യമാവാതെ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ കേസ് പരിഗണിക്കുന്നത് റിയാദ് കോടതി വീണ്ടും മാറ്റിവച്ചു. പത്താം തവണയാണ് റിയാദ് കോടതി കേസ് മാറ്റുന്നത്. രാവിലെ 11ന് ആരംഭിച്ച സിറ്റിങ്ങില്‍ പതിവുപോലെ ജയിലില്‍നിന്ന് അബ്ദുല്‍ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യന്‍ എംബസി പ്രതിനിധി സവാദും കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

34 കോടിയിലേറെ ഇന്ത്യന്‍ രൂപ ദിയാധനം നല്‍കുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്‌തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പുണ്ടാവാത്തതിനാണ് അബ്ദുല്‍ റഹീമിന്റെ മോചനം വൈകുന്നത്. ആദ്യ സിറ്റിങ് ഒക്ടോബര്‍ 21നാണ് നടന്നത്. എന്നാല്‍ ബെഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബെഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 17 ന് റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയ ബെഞ്ച് കേസ് പരിഗണിച്ചു. എന്നാല്‍ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബര്‍ എട്ടിലേക്ക് മാറ്റി. പിന്നീട് കേസ് വീണ്ടും വീണ്ടും മാറ്റിവച്ചിരിക്കുകയാണ്.